Showing posts with label Moral. Show all posts
Showing posts with label Moral. Show all posts

Monday, October 12, 2015

സ്നേഹത്തിന്റെ ലഹരി

"അച്ഛാ താ..... " അവൻ കുഞ്ഞു കൈ നീട്ടി വീണ്ടും കെഞ്ചി.
നന്ദു നിന്നോടാ ഞാൻ ചോദിച്ചത് പത്തു രൂപ എന്തിനാണെന്ന് " ഞാൻ ഷർട്ട് തിടുക്കത്തിൽ ഇടുന്നതിനിടയിൽ ചോദിച്ചു
"അത് ...അത് .... ഒരു കാര്യത്തിനാണ് .." അവൻ നിന്ന് വിക്കി .
"കുട്ടികൾ കാശ് കൊണ്ട് കളിക്കരുത് ...മനസിലായോ ... " അവൻ നീട്ടി പിടിച്ച കൈ തട്ടിതാഴ്ത്തികൊണ്ട് ഞാൻ പറഞ്ഞു .
സത്യത്തിൽ അവനു പത്തു രൂപ കൊടുക്കണം എന്നുണ്ടായിരുന്നു. കാരണം അവൻ ഇക്കാലത്തിനിടക്ക് ഒരു രൂപയ്ക്കു പോലും ചോദിച്ചിട്ടില്ല .
പക്ഷെ ഇന്ന് അത് കൊടുത്താൽ എന്റെ ബജറ്റ് താളം തെറ്റും . കൂട്ടുകാർ വൈകീട്ടത്തെ "കലാപരിപാടിക്ക് കാത്തിരിപ്പുണ്ട്‌" . കൈവശം കൂട്ടി നോക്കിയപ്പോൾ ഒരു ഷെയറിനുള്ള കാശു ക്രത്യം . പിന്നെ എന്ത് ചെയും .
അവൻ വീണ്ടും കൈ നീട്ടി മുന്പിൽ നിൽക്കുന്നു . ആ കുഞ്ഞിക്കണ്ണിൽ അച്ഛൻ കൈവിടില്ല എന്ന പ്രതീക്ഷ തിരിച്ചറിഞ്ഞപ്പോൾ എവിടെയോ ഒരു നൊമ്പരം പൊടിഞ്ഞു വരുന്നു .
" മോൻ പോയി അച്ഛന് ഒരു ഗ്ലാസ് വെള്ളം എടുത്തു വന്നേ ...." ഞാൻ അവനെ ഒഴിവാക്കുകയായിരുന്നു
അവൻ ഉത്സാഹത്തോടെ അടുക്കളയിലേക്കോടി . ഞാൻ പുറത്തേക്കും .
പടികൾ ഇറങ്ങുമ്പോൾ തിരിഞ്ഞു നോക്കി. അവൻ ഗ്ലാസിൽ വെള്ളവുമായി എന്നെ നോക്കി നിൽക്കുന്നു . അവന്റെ കണ്ണിൽ കയ്യിലെ ഗ്ലാസോളം കണ്ണീർ കണ്ടിട്ടും തിരിച്ചു ചെല്ലാൻ മനസിന്റെ “വെള്ളത്തിന്റെ” ദാഹം അനുവദിച്ചില്ല . അവൻ തിരിച്ചു വിളിക്കുമെന്ന് കരുതി വേഗത്തിൽ നടന്നു .
പക്ഷെ അവൻ വിളിച്ചതേ ഇല്ല . കുറച്ചു ദൂരം നടന്നു ഒന്ന് തിരിഞ്ഞു നോക്കിയപ്പോഴും അവൻ കൈയിൽ വെള്ളവുമായി നിൽക്കുകയായിരുന്നു .
അവന്റെ ആ നിറഞ്ഞ കണ്ണുകളുമായി ആ നിൽപ്പ് വല്ലാതെ ഉള്ളിൽ കുരുങ്ങി കിടന്നു . അത് കൊണ്ട് തന്നെ കൂട്ടുകാരുടെ കൂടെ അടിക്കാതെ തന്റെ പങ്കുമായി വേഗം വീട്ടില്ക്ക് മടങ്ങിയത് .
ഞാൻ വാതിൽക്കൽ അവനെ പ്രതീക്ഷിച്ചിരുന്നു .,പക്ഷെ കണ്ടില്ല . ഉമ്മറത്ത് അവളിരിപ്പുണ്ട് " നീ എപ്പോൾ വന്നു ..?"
" ശവമടക്ക് കഴിഞ്ഞപ്പോൾ വേഗം ഞാൻ ഇറങ്ങി .. ഇല്ലെങ്കിൽ ഇവിടെയെത്തുമ്പോൾ ഇരുട്ടിയേനെ ... പിന്നെ നിങ്ങളെ എല്ലാവരും ചോദിച്ചു ..... " അവൾ തെല്ലു സങ്കടത്തോടെ അതോലേറെ വിഷമത്തോടെ പറഞ്ഞു .
" ഉം.. ....... .... മോൻ എവിടെ ..?"
അവൻ ഉറങ്ങി .. ഇത്ര നേരം കാത്തിരിന്നിരുന്നു നിങ്ങളെ . വന്നിട്ടേ ഉറങ്ങു എന്ന് പറഞ്ഞു കാത്തിരിപ്പായിരുന്നു . "
ഞാൻ അകത്തേക്ക് കടന്നു കട്ടിലിനരികിൽ ഇരുന്നുകൊണ്ട് പതുക്കെ അവന്റെ മുടിയിഴ തഴുകി . ആ തഴുകലിൽ ഒരു കുറ്റ ബോധം ഉണ്ടായിരുന്നു എന്നിട്ട് പതുക്കെ അവന്റെ കുഞ്ഞ് വിരൽ കവർന്നു . അപ്പോഴാണ്‌ അത് ശ്രദ്ധിച്ചത് അവന്റെ കയിൽ എന്തോ ചുരുട്ടി പിടിച്ചിരുന്നു . ഞാൻ പതുക്കെ ആ വിരലുകൾ വിടർത്തി അതിൽ വിലകുറഞ്ഞ ഒരു മിഠായി ..!!!
ഞാൻ അതെടുത്തു അവന്റെ കൈയിലെ വിയർപ്പിനാൽ അലിഞ്ഞു തുടങ്ങിയിരുന്നു .
"ഞാൻ എന്ന് രാവിലെ സസാരത്തിനിടക്ക് നിങ്ങളുടെ പിറന്നാൾ ഇന്നാണെന്നു പറഞ്ഞിരുന്നു . അവൻ അത് ഓർത്തു വെച്ച് നിങ്ങള്ക്ക് തരാൻ വാങ്ങിയതാ .. അവനു ഇഷ്ടപ്പെട്ട ചോക്ലേറ്റ് മുട്ടായി വാങ്ങി തരാൻ ആയിരുന്നു കൊതിച്ചത് . വന്നപാടെ എന്റെടുത്ത്‌ കാശു ചോദിച്ചു ഒരുപാട് കരഞ്ഞു .. എന്റെ എടുത്തു എവിടുന്ന് ഉണ്ടാവാനാ " അവളുടെ വാക്കുകളിൽ നിസഹായത നിഴലിച്ചിരുന്നു .
അവൾ അവന്റെ കാൽക്കൽ ഇരുന്നു അവനെ തഴുകി .അൽപ്പ നേരത്തെ ഇടവേളക്ക് ശേഷം വീണ്ടും തുടർന്നു . " കുറേ നേരം ഉമ്മറത്ത് തന്നെ ഇതുമായി കണ്ണും നട്ട് കാത്തിരിപ്പായിരുന്നു ... പാവം .."
എന്റെ കണ്ണ് നിറഞ്ഞു . അരയിൽ തിരുകിയ പാതി കുടിച്ച മദ്യകുപ്പി ചുട്ടുപൊള്ളുന്നതായി തോന്നിയപ്പോൾ ഞാൻ പതുക്കെ എഴുന്നേറ്റു . കുപ്പി തുറന്നു എനിക്ക് മാത്രം സുഖം തന്ന ആ നിറം കലർന്ന ലായനി ഒരു തുള്ളി പോലും അവശേഷിക്കാതെ വാഷ്ബേസിൽ കമഴ്ത്തി .
അന്ന് വരെ ആശിച്ച ആ കാഴ്ച കണ്ടപ്പോൾ അവൾ ഓടി വന്നു എന്നെ കെട്ടി പിടിച്ചു എന്റെ മാറത്തുമുഖമമർത്തി തേങ്ങി . ഞാൻ അവളുടെ മുഖം പിടിച്ചു ഉയർത്തി കണ്ണുകളിലേക്ക് നോക്കി ഉറച്ച ശബ്ദത്തിൽ പറഞ്ഞു " ഇനി ഇല്ല .... ഒരിക്കലും.. "
ശബ്ദം കേട്ട് എഴുന്നേറ്റ മോനും ചാടി എഴുന്നേറ്റു ഞങ്ങളെ വട്ടം ചുറ്റി പിടിച്ചു . അവൾ അവനെ തോളത്തെടുത്തപ്പോൾ ഞാൻ ആ കുഞ്ഞു മിഠായി വീതിച്ചു ഇരുവരുടെയും വായിൽ വെച്ച് കൊടുത്തു . ഒപ്പം ഞാനും കഴിച്ചു .
ആ നിമിഷങ്ങളിൽ ഞാൻ തിരിച്ചറിയുകയായിരുന്നു ഉള്ളത് പങ്കു വെക്കുമ്പോൾ നുരഞ്ഞു പൊന്തുന്ന സ്നേഹത്തിന്റെ ലഹരിയേക്കാൾ വലിയ ലഹരി ഈ ലോകത്ത് മറ്റൊന്നിനും ഇല്ലയെന്ന സത്യം . അതെ അതാണ്‌ പരമമായ സത്യം .

Monday, September 7, 2015

പുഞ്ചിരി അത്ഭുതങ്ങൾ സൃഷ്ടിച്ചേക്കാം

അയാൾ ആ ഫ്രീസർ പ്ലാന്റിന്റെ ടെക്‌നിക്കൽ ഇൻചാർജ്‌ ആയിരുന്നു.. വളരെ വലിയ പ്ലാന്റ്‌ ആയിരുന്നത്‌ കൊണ്ടും അന്ന് ഇടക്കിടെ ചില സാങ്കേതിക തകരാറുകൾ ശ്രദ്ധയിൽപ്പെട്ടത്‌ കൊണ്ടും അയാളുടെ കീഴിലുള്ള ജോലിക്കാർക്ക്‌ വേണ്ട നിർദ്ദേശങ്ങൾ നൽകി  ഓടിനടന്നിരുന്ന അയാൾക്ക്‌ ആ ദിവസം ഒരു തലവേദന തന്നെയായിരുന്നു.. ഉച്ചയോടെ തകരാറുകൾ എല്ലാം ക്ലിയർ ചെയ്ത സമാധാനത്തിലായിരുന്നു അയാൾ, അന്നത്തെ വർക്ക്‌ കഴിഞ്ഞു അയാളുടെ ജോലിക്കാർ പോകുന്ന തിരക്കിലായിരുന്നു..ജോലിയോട്‌ വല്ലാത്തൊരു ആത്മാർത്ഥതയായിരുന്നു അയാൾക്ക്‌,, തികഞ്ഞ ഈശ്വരവിശ്വസിയായിരുന്ന അയാളെ സംബന്ധിച്ചിടത്തോളം അത്‌ വിശ്വാസത്തിന്റെ ഭാഗമായിരുന്നു. പോകുന്നതിനു മുൻപ്‌ താൻ ക്ലീയർ ചെയ്ത ഭാഗത്ത്‌ പോയി ഒന്നുകൂടെ ഉറപ്പു വരുത്തുന്നതിനാണ്‌ അയാൾ ആ ഫ്രീസ്ഡ്‌ കാബിനിലേക്ക്‌ കടന്നത്‌.. എല്ലാം ഭംഗിയായി നടക്കുന്നു എന്നു സമധാനിച്ച്‌ തിരിച്ച്‌ പുറത്ത്‌ കടക്കുന്നതിനായി വതിലിനടുത്തെത്തിയ അയാൾ ആ സത്യം മനസിലാക്കി.... കാബിന്റെ ഓട്ടോമാറ്റിക്‌ ഡോർ അടഞ്ഞിരിക്കുന്നു.. ഇനി പുറത്ത്‌ നിന്നല്ലാതെ ആ ഡോർ തുറക്കാൻ കഴിയില്ലെന്നുള്ള  തിരിച്ചറിവ്‌ അയാളുടെ തലച്ചോറിൽ ഒരു മിന്നൽപിണർ സ്രൃഷ്ടിച്ചു,വ്രൃഥാവിലാണെന്നറിയാമായിരുന്നിട്ടും  അറിയാവുന്ന രീതിയിലൊക്കെ അയാൾ അത്‌ തുറക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.. മിനുട്ടുകളുടെ ദൈർഘ്യംകൂടുന്നതിനനുസരിച്ച്‌ ശരീരം മരവിച്ച്‌ തുടങ്ങുന്നത്‌ അയാളറിഞ്ഞു.. ഇനി കൂടിയാൽ അരമണിക്കൂർ, അതിനുള്ളിൽ പുറത്ത്‌ കടക്കാൻ  കഴിഞ്ഞില്ലെങ്കിൽ...... പുന്നാര മക്കൾ തണുത്ത്‌ മരവിച്ച അയാളുടെ ശരീരം കെട്ടിപ്പിടിച്ച്‌ വാവിട്ടു കരയുന്ന രംഗമാണ്‌ ആ സമയം അയാളുടെ മനസിലൂടെ കടന്നു പോയത്‌.. ഇല്ല രക്ഷപ്പെടില്ല കഴിഞ്ഞു... ജീവിതം തീരുകയാണ്‌.. സെക്കന്റുകൾ മിനുട്ടുകൾക്കും മിനുട്ടുകൾ മണിക്കൂറുകൾക്കും വഴിമാറി.. അയാൽ സവ്വശക്തിയുമെടുത്ത്‌ ഉറക്കെ വിളിച്ചുനോക്കി,  ശബ്ദം പുറത്തേക്കു വരുന്നില്ല,  അയാളുടെ ഹ്രൃദയവും ശ്വസകോശവുമൊക്കെ തണുത്തുറക്കാൻ തുടങ്ങിയിരിക്കുന്നു.. അയാളുടെ കണ്ണുകൾ മുകളിലേക്കുയർന്നു......
ദൈവമേ.....
വാതിൽ തുറക്കുന്ന ശബ്ദമാണ്‌ അയാളുടെ കണ്ണുകളെ തുറപ്പിച്ചത്‌......വാതിൽ തുറന്നു പിടിച്ച്‌ മുന്നിൽ നിന്നിരുന്ന കമ്പനി ഗേറ്റിൽ സ്ഥിരമായി നിൽകാറുള്ള സെക്യൂരിറ്റിക്കാരന്റെ കൈകളിലേക്ക്‌ അയാൾ കുഴഞ്ഞു വീഴുകയായിരുന്നു. ബോധം വീണുകിട്ടുമ്പോൾ അയാൾ ആശുപത്രിയിലായിരുന്നു..ചുറ്റും കമ്പനിയുടെ മാനേജ്‌മെന്റും സ്റ്റാഫും കുടുംബാംഗങ്ങളും... മരണതീരത്ത്‌ നിന്നും ജീവിതത്തിലേക്ക്‌ താൻ തിരിച്ചു വന്നു എന്ന യാഥാർത്ഥ്യം അയാളുടെ കണ്ണുകളെ ഈറനണിയിച്ചു... ആ സംശയം  അപ്പോഴും അയാളിൽ ബാക്കിയായിരുന്നു..അതറിയാനുള്ള ആകാംക്ഷയിൽ അയാൾ ദൈവദൂതനേപോലെ തന്നെ ജീവിതത്തിലേക്ക്‌ തിരിച്ചു കൊണ്ടുവന്ന ആ സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തേക്കു നോക്കി....അത്‌ മനസിലാക്കിയിട്ടെന്ന പോലെ അയാൾ പറഞ്ഞുതുടങ്ങി...... സർ... കഴിഞ്ഞ എട്ട്‌ വർഷമായി ഞാൻ ഈ കമ്പനിയുടെ ഗേറ്റിൽ നിൽക്കാൻ തുടങ്ങിയിട്ട്‌, എത്രയോ ജോലിക്കാർ എന്റെ മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നു, അവരാരും എന്നോട്‌ സംസാരിക്കുകയോ മൈൻഡ്‌ ചെയ്യുകയോ ചെയ്യാറില്ല. പക്ഷെ സാർ...രാവിലേയും വൈകീട്ടും എന്നോട്‌ എന്തെങ്കിലുമൊന്നു പറയാതെ ഒരു കുശലാന്വേഷണം നടത്താതെ ഒരിക്കലും എന്റെ മുന്നിലൂടെ കടന്നു പോയിട്ടില്ല... അതിനു വേണ്ടി മാത്രമായി സാർ വരുമ്പോഴും പോകുമ്പോഴും ഞാൻ പ്രതീക്ഷയോടെ കാത്തിരിക്കും.. ഇന്നു രാവിലെ സാർ എന്നോട്‌ സലാം പറഞ്ഞ്‌ പോയതു ഞനോർത്തിരുന്നു...വൈകീട്ട്‌ സാർ തിരിച്ച്‌   പോകുന്നത്‌ കാണതായപ്പോൾ എനിക്കു സംശയമായി.. ഏത്ര തിരക്കാണെങ്കിലും എന്നോട്‌ ഒന്നു കൈ വീശിയെങ്കിലും കാണിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.. സാറിത്ര വൈകേണ്ട കാര്യമില്ലല്ലോ? സാറിനെന്തെങ്കിലും സംഭവിച്ച്‌ കാണുമോ? എനിക്കെന്തോ മനസിനൊരസ്വസ്ഥത തോന്നി... അങ്ങിനേയാണ്‌ ഞ്ഞാൻ സാറിനെ അന്വേഷിച്ചിറങ്ങിയത്‌.. അകത്തൊരിടത്തും കാണാതായപ്പോ ഞാൻ ഓരോ ഫ്രീസർ കാബിനും തുറന്നു നോക്കുകയായിരുന്നു..... ഇത്രയും കേട്ടു കഴിഞ്ഞപ്പോഴെക്കും അയാൾ നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞു പോയിരുന്നു
Moral..
ആരേയും വില കുറച്ച്‌ കാണാതിരിക്കുക. നമ്മുടെ ഒരു ചെറു പുഞ്ചിരിയോ അഭിവാദ്യമോ ജീവിതത്തിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചേക്കാം..

Saturday, May 9, 2015

ഭുമീയീലെ ഏറ്റവും ബുദ്ധിയുള്ളവർ

ഒരുകൂട്ടം പ്രാവുകള്‍ ഒരു ക്ഷേത്രത്തിന്‍റെ മേല്‍കൂരയില്‍ സസുഖം വാഴുമ്പോഴാണ് ക്ഷേത്രത്തിന്‍റെ അറ്റകുറ്റപണികള്‍ ആരംഭിച്ചത്.ഇനിയെങ്ങോട്ട് മാറുമെന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് തൊട്ടടുത്ത കൃസ്തൃന്‍ പള്ളി കണ്ടത്. പ്രാവുകള്‍ ഒന്നിച്ച് കൃസ്തൃന്‍ പള്ളിയുടെ മേല്‍ക്കുരയില്‍ താവളമുറപ്പിച്ചൂ.കുറച്ചുകാലം കഴിഞ്ഞപ്പോള്‍ കൃസ്തുമസ് അടുത്തെത്തി.പള്ളിക്ക് മോടികൂട്ടാനുള്ള പണിയാരംഭിച്ചു.ഇനിയെവിടേക്ക് എന്ന് ചിന്തിച്ച പ്രാവുകള്‍ അടുത്തുകണ്ട മുസ്ലിംപള്ളി താവളമാക്കാന്‍ തീരുമാനിച്ചു.സുഖമായികഴിയുമ്പോഴാണ് റംസാന്‍ കടന്നുവന്നത്.മുസ്ലീം പള്ളിയില്‍ പുതുവര്‍ണ്ണങ്ങള്‍ പൂശാന്‍ തുടങ്ങി.പ്രാവുകള്‍ വീണ്ടൂം തങ്ങളുടെ ആദൃ വാസസ്ഥലമായ അമ്പലത്തിനുമുകളിക്ക് തന്നെ തിരിച്ചുവന്നു. ഒരു ദിവസം അമ്പലത്തിനു മുന്നിലെ റോഡില്‍ ആളുകള്‍ പരസ്പരം പോരാടുന്നതുകണ്ട കുഞ്ഞുപ്രാവ് തള്ളപ്രാവിനോട് ചോദിച്ചു അവരാരണ്? അമ്മക്കിളി പറഞ്ഞു 'ഇവര്‍ മനുഷൃര്‍-അമ്പലത്തില്‍ പോകുന്നവരെ ഹിന്ദുക്കള്‍ എന്ന് വിളിക്കുന്നു.ചര്‍ച്ചില്‍ പോകൂന്നവരെ കൃസ്തൃന്‍ എന്നാണ് വിളിക്കുന്നത്. മോസ്കില്‍ പോകുന്നവരെ മുസ്ലീങ്ങളെന്നും.കുഞ്ഞുക്കിളി ചോദിച്ചു 'അതെന്താ അമ്മേ അങ്ങിനെ? നമ്മള്‍ അമ്പലത്തിന്‍റെ മുകളിലായിരുന്നപ്പോഴും മോസ്കിനുമുകളില്‍ പാര്‍ത്തപ്പോഴും പ്രാവുകള്‍ തന്നെയായിരുന്നീല്ലേ? ചര്‍ച്ചിന്‍റെ മുകളില്‍ സുഖമായികഴിഞ്ഞപ്പോഴുംനമ്മള്‍ അറിയപ്പെട്ടിരുന്നത് പ്രാവുകള്‍ എന്ന പേരില്‍ തന്നെയായിരുന്നില്ലേ? എന്തേ ഇവരെ മനുഷൃര്‍ എന്ന് വീളിച്ചുകൂടാ? അമ്മ പ്രാവ് മറുപടി നല്‍കി ' നമ്മള്‍ ഇവിടെയുള്ള പ്രാവുകള്‍ക്കെല്ലാം ദൈവമെന്തന്ന് കൃതൃമായറിയുന്നതുകൊണ്ട് നമ്മള്‍ ഒരുമയോടെ സുഖമായി ജീവീച്ചു പോകുന്നു. ഭുമീയീലെ ഏറ്റവും ബുദ്ധീയുള്ളവരെന്ന് അഹങ്കരിക്കുന്ന മനുഷൃര്‍ക്കാകട്ടെ ദൈവമെന്നത് എന്തന്ന് ഇനിയും മനസ്സിലാകാത്തതുകൊണ്ട് അവര്‍ പരസ്പരം പോരാടി ജീവിതം കളഞ്ഞുകൊണ്ടേയിരിക്കൂന്നു.!!

Friday, May 1, 2015

യഥാർത്ഥ സ്നേഹം

കല്യാണം കഴിക്കാൻ പോകുന്ന പെണ്കുട്ടിയുമൊത്ത് ഒരു evening coffee time
ആവി പറക്കുന്ന കോഫിക്കപ്പുകൾക്കി ടയിൽ ദൃഡമാക്കപ്പെടുന്ന
സ്നേഹബന്ധം വെറുതെ മിണ്ടിയും പറഞ്ഞുമിരിക്കുന്നതിനിടയിൽ,
ഇടയ്ക്കെപ്പോഴോ അവളൊന്നു മുഖം കഴുകാൻ പോയി
അപ്പോൾ അവളുടെ മൊബൈലിൽ ഒരു മെസ്സേജ് വന്നു;
ഒരു whats app message വെറുതെയൊരു കൌതുകത്തിന്
അതൊന്നെടുത്തു നോക്കി...സുഹൃത്തിന്റെ മെസ്സേജ് ആണ്:
is he there with you??
എന്തോ, അതിലൊരു സൂചന ഉളളതു പോലെ തോന്നി എനിക്ക്
Chat history മുഴുവൻ ഒന്നു പരതി ആ വരികള്ക്കിടയിലൂടെ
കണ്ണോടിയപ്പോൾ, ഹൃദയം വല്ലാതെയങ്ങ് നുറുങ്ങിപ്പോയി...
എന്നോട് ഇടയ്ക്കെപ്പോഴൊക്കെയോ, ലജ്ജയോടെ കൈമാറിയ
വാക്കുകളും വികാരങ്ങളും ഒരു മറവുമില്ലാതെ നിറഞ്ഞു കിടക്കുന്നു..
ആദ്യത്തെയാളിൻറെ മെസ്സേജ്കൾക്ക് ശേഷം അടുത്തതിലേക്കു പോയി..
വാക്കുകളും....വഴിഞ്ഞൊഴുകുന്ന സ്നേഹവുമൊക്കെ ഒന്നുതന്നെ....
വ്യക്തികള്ക്കു മാത്രമായിരുന്നു മാറ്റം.ചാറ്റുകൾ ഒന്നൊന്നായി തിരഞ്ഞു
കൊണ്ടിരിക്കവേ, അവൾതിരികെയെത്തി..അവളുടെ മുഖഭാവങ്ങൾ മാറിമറിയുന്നത് ഒറ്റ നോട്ടത്തിലെനിക്കു മനസ്സിലായി..
"ഏട്ടാ, ആ മൊബൈൽ ഒന്ന്തരുമോ...അത്യാവശ്യമായി ഒരു കാൾ
ചെയ്യാൻ"
ഒരു നോട്ടം മാത്രമായിരുന്നു എൻറെ മറുപടി...
തെറ്റുകൾ കണ്ടുപിടിക്കപ്പെട്ട ഒരുകുറ്റവാളിയായി, തലകുനിച്ച് അവൾ
എൻറെ മുന്നിലിരുന്നു ഈയൊരു നിമിഷം വരെ, മനസ്സിൽ
നിറഞ്ഞു നിന്നിരുന്നത് ഭാവിയെ കുറിച്ചുളള സ്വപ്നങ്ങളായിരുന്നു...
താലി കെട്ടിയിരുന്നില്ലെങ്കിൽ പോലും, അവളെൻറെ ഭാര്യ
തന്നെയായിരുന്നു...
അതുപോലെ തന്നെയാണ്തി രിച്ചുംഎന്നാണ് കരുതിയിരുന്നത്...
പക്ഷേ, നിർലോഭം ലഭിച്ചുകൊണ്ടിരുന്ന സ്നേഹം,
പലരുമായും പങ്കിട്ടതിന്റെ ബാക്കി മാത്രമാണെന്ന് തിരിച്ചറിഞ്ഞത്
ഇപ്പോൾ മാത്രമാണ്..
`നിന്നെ ഞാൻ പ്രണയിക്കുന്നു´ എന്ന്മ ധുരമൂറുന്ന വാക്കുകളിൽ അവളെന്നോട്
പറഞ്ഞപ്പോഴെല്ലാം അതിൻറെയർത്ഥം,`നിന്നെയും ഞാൻ പ്രണയിക്കുന്നു´
എന്നായിരുന്നു എന്നു ഞാൻതിരിച്ചറിഞ്ഞതേയില്ല...

ഒരുപാടു പേരെ ഒരുമിച്ചു കൊണ്ടു നടക്കൽ അവളെപ്പോലെ ഒരാൾക്ക്
ബുദ്ധിമുട്ടേറിയ ഒരു കാര്യമേ ആയിരുന്നില്ല വാട്ട്സ് അപ്പ് എന്ന നൂതന സങ്കേതം ബുദ്ധിപരമായി കൈകാര്യം ചെയ്യാൻ കഴിയുന്ന ആർക്കും
ഇതിനുമപ്പുറംനിഷ്പ്രയാസം സാധിക്കും...

മുഖം കുനിച്ചിരുന്ന അവളിലേക്ക്ഞാനൊരു ചോദ്യമെറിഞ്ഞു...പറയൂ...നിനക്കു പറയാനുളളതെല്ലാം പറയ്....
ഞാനെന്തു പറയാൻ....തെറ്റുപറ്റിപ്പോയി...ഇതൊരു വലിയ
തെറ്റാണെന്നൊന്നും ഇതുവരെ അറിയില്ലായിരുന്നു...കൂടെപ്പഠിക്കുന്ന പലരും ഇതുപോലൊക്കെ തന്നെയാ...അതെനിക്ക് മറ്റൊരു വലിയ
തിരിച്ചറിവായിരുന്നു....`കൂടെയുളളവരും ഇതുപോലെ..´
ഒരാൾക്ക് മാത്രമായി പകർന്നുനൽകേണ്ട സ്നേഹംപലർക്കായി
പകുത്തു നൽകുന്നത് ഒരു തെറ്റേ അല്ലാതായി മാറുന്ന കാലം...
ശരീരം വെറുമൊരു മാംസത്തുണ്ട്മാ ത്രമായി മാറിക്കഴിഞ്ഞ കാലം...
ഉളളിൽ ഉറഞ്ഞു കൂടുന്നത്സ്നേഹമാണെങ്കിൽ, അത് ആയുഷ്ക്കാലം നിലനിൽക്കും;
പ്രണയമോ, കൊത്തി വലിക്കുന്ന നൊമ്പരമോ ഒക്കെയായി...
പകരമെത്തുന്നത് കാമമാണെങ്കിൽ അതിൻറെയായുസ്സ് നിമിഷങ്ങൾ
മാത്രമാണ്...
എന്നിട്ടും, ഈ തലമുറയ്ക്ക് കാമം മതി...
ഒരു മരത്തിൽ നിന്ന് മറ്റൊന്നിലേക്കു ചാടിക്കളിക്കുന്ന ഒരു കുരങ്ങിനെ
പെട്ടെന്നെനിക്കോർമ്മ വന്നു...
ഒന്നിൽ നിന്നു മറ്റൊന്നിലേക്ക്...അവിടെ നിന്ന് അടുത്തതിലേക്ക്.,..
അങ്ങനെയങ്ങനെ....

"അവന്മാരോടോന്നും ഉളളതു പോലെയല്ല, എട്ടനോടാണ് എനിക്ക്
യഥാർത്ഥ സ്നേഹം" എന്ന അവളുടെ വാക്കുകൾ കേട്ട് ഞാൻ ഞെട്ടിപ്പോയി..
`യഥാർത്ഥ സ്നേഹം´ആ വാക്കിൻറെ അർത്ഥമാണ് ഞാനപ്പോൾ ഓർത്തത്..
സ്വയമങ്ങു ദഹിച്ചില്ലാതായി പോകുന്നത് പോലെ തോന്നി എനിക്ക്...
വെറുമൊരു കോമാളിയായി മാറിയത് പോലെ ...കഥയറിയാതെ ആട്ടമാടുന്ന
ഇനിയുമേറെ കോമാളി ജന്മങ്ങൾ എനിക്ക് ചുറ്റുമുണ്ടെന്ന് സങ്കടത്തോടെ
ഞാൻ അപ്പോൾ ഓർത്തുപോയി നെഞ്ചിനുളളിൽ എന്തോ വന്നു കുരുങ്ങി
നിൽക്കുന്നത് പോലെ ഒരു തോന്നൽ.
കണ്ണുകൾ വല്ലാതെ നിറഞ്ഞത്പോലെ ...
പക്ഷെ അതു തുളളികളായി പൊഴിയുന്നില്ല...
സ്വബോധം അൽപ്പമൊന്നു വീണ്ടു കിട്ടിയപ്പോൾ, ശാന്തമായി
അവളോടൽപ്പം സംസാരിക്കാനാണെനിക്ക്
തോന്നിയത്...

സൗഹൃദം സ്ഥാപിച്ച് ഒപ്പം കൂടുന്ന എല്ലാ കൂട്ടുകാരന്മാർക്കുംഒരേ
മുഖമായിരിക്കും...വാക്കുകളും ചിരികളും പോലും
ഒന്നുതന്നെയാകും തണുപ്പു മൂടിയ രാത്രികളിൽ
ശരീരോഷ്മാവു കൂട്ടുന്നൊരു ഓർമ്മയ്ക്കപ്പുറമുളള സൌഹൃദമൊന്നും
അവർക്കവളോടുണ്ടാവില്ല..
കൈമാറ്റപ്പെടുന്ന വികാരങ്ങൾക്കും മീതേ കെണികൾ പലവിധമാണ്..
വിരൽത്തുമ്പു കൊണ്ടൊന്നു തൊട്ടാൽ നിമിഷാർതഥങ്ങൾക്കുളളിൽ
അടുത്തയാളിൻറെ മൊബൈലിലേക്ക് പറന്നെത്തുന്ന ചിത്രങ്ങൾക്ക്
അതിരുകളില്ല. നിരന്തരമായ പ്രലോഭനങ്ങളിൽ പെട്ട് സ്വയം അനാവൃതയാക്കപ്പെടുമ്പോൾ തുറന്നിടുന്നത് പലപ്പോഴും
നരകത്തിലേക്കുളള വഴി തന്നെയാണ്..
കൂട്ടുകാരുടെ മുന്നിൽ കേമനാകാൻ
ആദ്യമാ ചിത്രമൊന്നു കാണിച്ചു
കൊടുക്കും.,
പിന്നെ , മറ്റാർക്കും പങ്കുവെക്കില്ലെന്ന ഉറപ്പിന്മേൽ കൈമാറ്റം ചെയ്യും...
ആ ഒരൊറ്റ പ്രവർത്തി മതി,ലോകത്തൊരിടത്തും പോയൊളിക്കാൻ പോലും
പറ്റാത്തത്ര അരക്ഷിതയായി ഒരുപെണ്കുട്ടി മാറാൻ.കടുത്ത അപമാനങ്ങൾ സഹിച്ചു മാത്രമേ തുടർന്ന് ജീവിക്കാൻ സാധിക്കൂ..
അതിലും ഭേദം മരണം തന്നെയെന്ന
തീരുമാനത്തിലാകും ഒടുവിൽ
എത്തിച്ചേരുക..
മനസ്സിൽ തോന്നിയ
ചിന്തകളെല്ലാം യാന്ത്രികമായി
ഞാനങ്ങനെ പറഞ്ഞുകൊണ്ടേയിരുന്നു...
ഏട്ടൻ പറഞ്ഞതൊക്കെ
ശെരിയാ...പ്രലോഭനങ്ങൾ
ഏറെയുണ്ടായിരുന്നു...
ഇപ്പോഴെങ്കിലും ഈ വാക്കുകൾ
കേട്ടില്ലായിരുന്നുവെങ്കിൽ
ഞാനും ആ കെണിയിൽ വീണു
പോകുമായിരുന്നു...
എൻറെ തെറ്റുകളൊക്കെ തിരുത്തി
ഏട്ടനോടൊപ്പം ജീവിക്കാൻ
ഒരവസരം കൂടെ വേണമെനിക്ക്....
എന്തു മറുപടി നൽകണമെന്ന് സത്യമായും
എനിക്കറിയില്ലായിരുന്നു...
ഒരു നിമിഷത്തെ ആലോചനയ്ക്ക്
ശേഷം ഞാൻ തുടർന്നു:
നീ ചെയ്ത തെറ്റുകളെല്ലാം
എനിക്കൊരു പക്ഷേ പൊറുക്കാൻ
കഴിഞ്ഞേക്കും...
പക്ഷേ, അതു മറക്കാൻ...
ഇനിയൊരിക്കലും എനിക്കു
കഴിയുമെന്നു തോന്നുന്നില്ല...
ഇനി നീ എൻറെ ഭാര്യയായാൽ...എന്നോട് എത്ര തന്നെ സത്യാന്ധത
പുലർത്തിയാലും,
അവിശ്വാസത്തിൻറെ ഒരു കരിനിഴൽ
നമുക്കിടയിൽ ഉണ്ടാകും...
പുതിയൊരു ജീവിതത്തിനു വേണ്ടി
ശ്രമിക്കുകയാണ് ഇനി നീ
ചെയ്യേണ്ടത്...
കഴിഞ്ഞു പോയ ജീവിതത്തിലെ
തെറ്റുകളൊന്നും അവിടെയുണ്ടാകാൻ
പാടില്ല..
വീട്ടുകാർ.കണ്ടെത്തുന്ന ഒരാളെ സ്വീകരിച്ച്,അയാളെ ഹൃദയം തുറന്നു
സ്നേഹിച്ച്,തുടർന്ന് ജീവിക്കണം നീ...
"നമുക്ക് ഇവിടെ വെച്ചു പിരിയാം"
എന്നൊരർത്ഥം ആ വാക്കുകൾക്കിടയിൽ ഒളിഞ്ഞിരിപ്പുണ്ട് എന്നു
മനസ്സിലക്കിയതിനാലാവണം, അവളുടെ മിഴികൾ നിറഞ്ഞിരുന്നു..
മറുത്തൊരു വാക്കും അവളെന്നോട്പറഞ്ഞില്ല...
തിരിച്ചുളള യാത്രയിലുംഞങ്ങൾ
പരസ്പരം ഒന്നും മിണ്ടിയില്ല ...
എനിക്കവളോടുളളത് വെറുപ്പല്ല,
എല്ലാമറിഞ്ഞ ശേഷവുംവറ്റാതെ
നിൽക്കുന്ന സ്നേഹമാണെന്ന്
അപ്പോൾ ഞാൻ തിരിച്ചറിഞ്ഞു..
എങ്കിലും അതൊന്നും അവളോട് ഞാൻ
പറയാൻ പോയില്ല
എൻറെയും അവളുടെയും തുടർന്നുളള നല്ല
ജീവിതത്തിന് അതു പറയാതിരിക്കുന്ന
താണ് നല്ലതെന്ന് എനിക്കു തോന്നി..
യാത്രയുടെ ഒടുവിൽ അവൾക്കു മുന്നിൽ
രണ്ടു വഴികളാണ് തെളിഞ്ഞു വന്നത്...
ഒരു വഴി നിറയേ, ഒരേമുഖവുംചിരിയും ചിന്തകളുമായി ഒരു
പറ്റം കുടില ജന്മങ്ങൾ മാടി
വിളിക്കുന്നു...
മറുവഴിയിൽ...സ്നേഹത്തിൻറെ
കരുതലുമായി കാത്തു നിൽക്കുന്ന
അച്ഛൻ, അമ്മ...ഭാവിയിൽ
കൈപിടിച്ച് ഒപ്പം നടക്കാൻപോകുന്ന ഭർത്താവ്...
പിന്നെ, അവളുടെ ദൃഷ്ടി പതിയാത്തൊരിടത്ത് അവളെ
നോക്കിക്കാണാൻ കൊതിക്കുന്ന ഈ
ഞാനും...
ഇതിൽ ഏതു വഴിയാകും അവൾ
തിരഞ്ഞെടുക്കുക...
അറിയില്ല...
അതു തെളിയിക്കേണ്ടത്, ഇനിയുളള
അവളുടെ ജീവിതത്തിലൂടെ
തന്നെയാണ്...
അതുവരെ ഞാനും കാത്തിരിക്കാം.

ബർമൂഡ

നാളെ സുഹൃത്തിെൻറ കല്യാണത്തിന് ധരിക്കാനാണ് പുതിയൊരു പാൻറ് വാങ്ങിയത്. വീട്ടിൽ വന്ന് ഇട്ടു നോക്കുമ്പോൾ അൽപം വലിപ്പക്കൂടുതൽ. 8cm നീളം കുറക്കണം.
വീട്ടിൽ തയ്യൽ മെഷീനുണ്ട്.
ഒന്നു സഹായിക്കാൻ ഭാര്യയെ സമീപിച്ചു.
'എനിക്ക് അടുക്കള പണി തന്നെ ഒറ്റക്ക് തീരില്ല...'
എടുത്തടിച്ച മറുപടി തീരും മുമ്പേ ഞാൻ സ്ഥലം വിട്ടു.
മകളോട് പറഞ്ഞു നോക്കി.
''ഒരുപാട് പഠിക്കാനുണ്ടുപ്പാ..''
സംഗതി ന്യായമാണ്.
ഞാൻ ബുദ്ധിമുട്ടിക്കാൻ നിന്നില്ല.
വേഗംഉമ്മയുടെ അടുത്തു വന്നു.
സീരിയലിൽ കണ്ണു നട്ടിരിക്കുന്ന ഉമ്മ കേട്ട ഭാവം നടിച്ചില്ല.
'ഗതി കെട്ടാൽ പശു പുല്ലും തിന്നും' എന്നാണല്ലോ.
അവസാനം ഞാൻ തന്നെ 'കാര്യം സാധിച്ചു'.
ഇത് ആദ്യമേ ഞാൻ തന്നെ ചെയ്താൽ മതിയായിരുന്നല്ലോ എന്നു മനസിൽ തോന്നി.
സീരിയൽ കഴിഞ്ഞപ്പോ ഉമ്മാക്കൊരു സങ്കടം.
'മോനൊരു കാര്യം പറഞ്ഞിട്ട്...'
അലമാരയിൽ മടക്കി വെച്ച പാെൻറടുത്ത് ഉമ്മ 8cm കട്ട് ചെയ്തു. മടക്കി ഭ(ദമായി വെച്ചു.
അടുക്കളപ്പണി കഴിഞ്ഞ് വന്ന ഭാര്യക്കും '(പിയതമ'നോട് പിരിശം തോന്നി.
അവളും 8cm 'സ്നേഹം' (പകടിപ്പിച്ചു.
പഠനം കഴിഞ്ഞ് വന്ന പുന്നാര മോൾക്കും ഉപ്പാക്ക് കാര്യം സാധിച്ചു കൊടുക്കാത്തതിെൻറ 'ശങ്ക'.
ഉമ്മ അലമാരയിൽ വെച്ച പാെൻറടുത്ത് അവളും 8cm കട്ട് ചെയ്ത് ചാരിതാർഥ്യത്തോടെ അലമാരയിൽ വെച്ച് ഉറങ്ങാൻ കിടന്നു.
രാവിലെ (പാതലൊക്കെ കഴിഞ്ഞ് കുളിച്ച് (ഡസ്സ് മാറാൻ പാെൻറടുത്തിട്ട ഞാൻ 'ഇടിവെട്ടേറ്റവൻ ഓലപ്പാമ്പ് വിഴുങ്ങിയതു' പോലെയായി.
അലമാരയിൽ വെച്ച പാൻറ് തനിയെ ബർമൂഡ ആയിരിക്കുന്നു...
ഗുണപാഠം:
1-ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്യണം.
2-സ്വയം ചെയ്യാൻ പറ്റുന്ന കാര്യം മറ്റുള്ളവരോട് സഹായം ചോതിക്കരുത്