അവൻ ഉത്സാഹത്തോടെ അടുക്കളയിലേക്കോടി . ഞാൻ പുറത്തേക്കും .
ഞാൻ വാതിൽക്കൽ അവനെ പ്രതീക്ഷിച്ചിരുന്നു .,പക്ഷെ കണ്ടില്ല . ഉമ്മറത്ത് അവളിരിപ്പുണ്ട് " നീ എപ്പോൾ വന്നു ..?"
ഇന്നലെ വെളുപ്പിനെ മൂന്നുമണിയോടെ എന്റെ മുമ്പിൽ മാലാഖ പ്രത്യക്ഷപെട്ടു. എന്റെ ഇടതു വശത്ത് മാലാഖ വന്നിരുന്നു. ശുഭ്ര വസ്ത്രം. കയ്യിൽ മാന്ത്രിക വടി.
ഞാൻ ചോദിച്ചു.. : "ഗബ്രിയേൽ മാലാഖ ആണോ..?"
മാലാഖ - "അല്ല"..
"അപ്പൊ പിന്നെ മിഖായേൽ മാലാഖ ആയിരിക്കും..?"
മാലാഖ - "അതെ. മിഖായേൽ മാലാഖ..എന്ത് പറ്റി ?"
"അതേ മാലാഖേ..എനിക്ക് കുറച്ചു കാര്യങ്ങളൊക്കെ പറയണമെന്നുണ്ട്..പറയട്ടെ"..?
മാലാഖ - "പറയൂ കുഞ്ഞാടേ"
"അല്ലേ വേണ്ട..ഞാനൊന്ന് മാലാഖയോട് കുമ്പസാരിച്ചാലോ..?"
മാലാഖ - "പുരോഹിതന്മാരോടല്ലേ കുഞ്ഞാടേ കുമ്പസാരിക്കേണ്ടത്..ഞാൻ മാലഖയല്ലേ..?"
"അങ്ങനെ പറയരുത്..ആദ്യമായി ഒരു മാലാഖയെ കാണുവാ ഞാൻ..എനിക്ക് കുമ്പസാരിക്കണം."
മാലാഖ - "അത്രയ്ക്ക് ആഗ്രഹമാണേൽ കുമ്പസാരിക്ക്." മാലാഖ പാപം കേൾക്കാൻ റെഡിയായി..
"മാലാഖേ..ഞാൻ കള്ളം പറഞ്ഞിട്ടുണ്ട്. കട്ടെടുത്തിട്ടുണ്ട്.മാതാപിതാക്കൾ പറഞ്ഞത് അനുസരിക്കാതെ ഇരുന്നിട്ടുണ്ട്.."
മാലാഖ - "നിർത്ത് നിർത്ത്..ഇത് പിള്ളേരുടെ കുമ്പസാരം. വലിയവരുടെ കുമ്പസാരം നടത്ത്".
"..ഞാൻ കാശ് കട്ടെടുക്കും ."
മാലാഖ - "എവിടുന്നു..?"
"എന്റെ മോൻ പൊന്നപ്പന്റെ കുടുക്കേന്ന്..കഴിഞ്ഞ ആഴ്ച 300 രൂപ എടുത്തു..ഇന്നലെ 200 രൂപാ എടുത്തു.."
മാലാഖ - "കാശ് എന്ത് ചെയ്തു ..?"
" ഞാൻ പൊറോട്ട മേടിച്ചു തിന്നു. ബൈക്കിക്ക് പെട്രോൾ അടിച്ചു.."
മാലാഖ - "ശരി..ബാക്കി പാപങ്ങൾ..?"
"ഭാര്യേടെ പുതിയ ചുരിദാർ ഞാൻ ബ്ലേടിനു വരഞ്ഞു കീറി.."
മാലാഖ (ഞെട്ടലോടെ) - "എന്തിനു..."
"ആ ചുരിദാർ എനിക്കിഷ്ട്ടപെട്ടില്ല..അതോണ്ടാ..അവള് ചോദിച്ചപ്പോ പാറ്റാ കരണ്ടാതാകുമെന്നു പറഞ്ഞു രക്ഷ പെട്ട്..അങ്ങനെ ഇപ്പൊ അവളതു ഇടണ്ട.."
മാലാഖയിൽ നിന്നും ഒരു ദീർഘ ശ്വാസം ഉയർന്നു.
"പിന്നെ മാലാഖേ..ഞാൻ മദ്യം കഴിക്കും..ബാറിൽ പോയല്ല..വീട്ടിൽ വച്ച്.."
മാലാഖ - "ഭാര്യ അറിയാതെ..? അതെങ്ങനെ..?"
"അവള് കുളിക്കാൻ കേറുമ്പോ..അല്ലേ ആ പണ്ടാരം പ്രശ്നമുണ്ടാക്കും.."
മാലാഖ -" ഭാര്യയെ പണ്ടാരം എന്ന് വിളിക്കുന്നത് ശരിയാണോ..? അത് പോട്ടെ..അപ്പൊ ഭാര്യക്ക് മണം കിട്ടില്ലേ..?"
"ഹേയ്...ഇത് വോഡ്ക..മണം കുറവാ..പിന്നെ ഏലക്കാ, ഗ്രാമ്പൂ..അതൊക്കെ ചവക്കും.."
മാലാഖ - "മദ്യം വീട്ടിലെവിടെയാ ഒളിപ്പിക്കുക..?"
"അതോ..അരിപാത്രതിന്റെ പുറകിൽ...അല്ലെ വിറകു പുരയുടെ മുകളിൽ.."
മാലാഖ - "ശരി.."
"കുമ്പസാരിച്ചു കഴിഞ്ഞു മാലാഖേ..എനിക്കൊരു ആഗ്രഹം കൂടിയുണ്ട്.."
മാലാഖ - "എന്താ..?"
"എനിക്ക് മാലാഖേടെ കയ്യൊന്നു മുത്തണം. ഞങ്ങള് നസ്രാണികൾക്ക് ഇത് ശീലമാ..ഒന്നുകിൽ മെത്രാന്റെ..അല്ലെ കർദിനാളി ന്റെ വലത്തേ കൈ മുത്തും..മുത്തുമ്പോ ഞങ്ങൾക്കും മുത്തം കിട്ടുമ്പോ അവർക്കും ഒരു സന്തോഷം.."
മാലാഖ തന്റെ വലത്തേ കൈയ് നീട്ടി. "ഇന്നാ മുത്ത്.."
ഞാൻ മാലാഖയുടെ കൈയില് മുത്തി.
"മാലാഖ രാത്രി മത്തിക്കറി കൂട്ടിയാണോ ചോറുണ്ടത് ..?"
"എന്ത് പറ്റി..?" മാലാഖ ചോദിച്ചു..
"അല്ല..മാലാഖയുടെ കൈയ്യേല് മത്തിക്കറി മണക്കുന്നുണ്ട്.."
മാലാഖ പിന്നീടൊന്നും മിണ്ടിയില്ല.
ഞാൻ വിളിച്ചു.."മാലാഖേ..പോയോ..?"
നിശബ്ദം...ഞാൻ കണ്ണ് തുറന്നു നോക്കി..മാലാഖ പോയിരിക്കുന്നു..
അപ്പോൾ എന്റെ ഇടതു വശത്ത് നിന്നും - പുതപ്പിന് അടിയിൽ നിന്നും ഒരു അശ്ശ:രീരി ഉയർന്നു ..
"നാളെ നേരം വെളുക്കട്ട്..നിങ്ങളെ പകലുംവെട്ടത്തു നിർത്തി ബാക്കി കൂടി ഞാൻ കുമ്പസാരിപ്പിക്കുന്നുണ്ട്.."
അതവളുടെ ശബ്ദമായിരുന്നു..
ഗുണപാഠം : രാത്രിയിൽ അടങ്ങി ഒതുങ്ങി കിടന്നു ഉറങ്ങിക്കോണം..സ്വപ്നം കാണരുത്..ഇനി കണ്ടാൽത്തന്നെ മനസ്സില് കിടക്കേണ്ട കാര്യങ്ങൾ വിളിച്ചു കൂവരുത്..പെണ്ണുമ്പിള്ള പിടിച്ചു പൊറോട്ട അടിക്കും.
ദൈവം👑 പൊട്ടിച്ചിരിക്കുന്നു.…………😝😝😝
ദൈവം👑 ഭൂമി സൃഷ്ടിച്ചു ..……….✌😃😃😃
ചുട്ടുപഴുത്ത🌞 ഭൂമി തണുത്തപ്പോള്‍ ദൈവം തന്‍റെ സഹായികളെ വിളിച്ചു..📢"വരൂ.....🏃നമുക്ക് ഈ ഭൂമിയില്‍ വേണ്ട കാര്യങ്ങള്‍ ഒക്കെ ചെയ്യാം" ...
അനുയായികള്‍ എല്ലാവരും ദൈവത്തോടൊപ്പം ആകാശത്തിലൂടെ ഭൂമിയിലേക്ക് നോക്കി സഞ്ചരിച്ചു ...🚶
ഇപ്പോഴത്തെ ഇസ്രായേലിന്‍റെ മുകളില്‍ എത്തിയപ്പോള്‍ ദൈവം പറഞ്ഞു. "ഇവിടെ ഒരു മനുഷ്യന് അഞ്ചു ആളുകളുടെ ബുദ്ധി ഉണ്ടാവട്ടെ .…📢" ...ദൈവത്തിന്‍റെ കൂടെ ഉണ്ടായിരുന്നവര്‍ ഞെട്ടി😳 "ദൈവമേ👑 വേണ്ട..🙅! ഇത്രയും ബുദ്ധി കൂടിപ്പോയാല്‍ ഇവര്‍ ഈ ഭൂമി കീഴ്പ്പെടുത്തും.…😐" ദൈവം👑 ചിരിച്ചു.…….😊,,
ഇല്ലഞാന്‍ ഇവര്‍ക്ക് ആജീവനാന്തം സമാധാനം കൊടുക്കില്ല...👹എങ്കില്‍ അല്ലെ അവര്‍ ഞാന്‍ നല്‍കിയ ബുദ്ധി ഉപയോഗിക്കു ..😉നിങ്ങള്‍ ശാന്തരാകുവിന്‍..😛!
പിന്നീടു അവര്‍ പോയത് ഗള്‍ഫ് -അറബ് നാടുകളുടെ മുകളില്‍ ആയിരുന്നു ദൈവം👑 പറഞ്ഞു...നിലക്ക്..⛔!! നമുക്ക് ഇവിടെ ചുട്ടു പഴുത്ത മണല്‍ കൊണ്ട് നിറയ്ക്കണം..👇! സസ്യജാലങ്ങള്‍🌿🌱🌳 ഉണ്ടാവെണ്ടതില്ല🙅 ! മഴയോ..💦ജലമോ💧 വേണ്ട..🙅ഇവിടം തരിശായി കിടക്കട്ടെ.😑!!" അനുയായികള്‍ ദൈവത്തോട്👑 ചോദിച്ചു " ദൈവമേ👑 ആപ്പോ ഇവിടുത്തെ മനുഷ്യരോ..😦? "അവര്‍ക്ക് വലിയ ബുദ്ധി ഒന്നും കൊടുക്കേണ്ട ☺" ദൈവം പറഞ്ഞു📢. അനുയായികളുടെ സംശയം😯 തീര്‍ന്നില്ല.."ദൈവമേ👑..ഇത് ക്രൂരത അല്ലെ...😣
ഈ ബുദ്ധിയില്ലാത്തവർ😇 ഇവിടെ കിടന്നു നരകിച്ചു പോവില്ലേ..😒
"ദൈവം ചിരിച്ചു.. 😊"
നിങ്ങള്‍ വിഷമിക്കേണ്ട..ഈ മണലിന്‍റെ അടിയില്‍ ഞാന്‍ വലിയ നിധികള്‍ കുഴിച്ചിട്ടിട്ടുണ്ട് ..😉ഇവിടെ ഉള്ളവരെക്കാള്‍ ബുദ്ധിയുള്ളവര്‍ഇവിടം തേടി വരും ..🔍🚶അവര്‍ ഈ മണല്‍ നീക്കി🔧, ഈ നിധി💰 എടുത്തു ഇവിടെ ഉള്ളവര്‍ക്ക് കൊടുക്കും..☺അങ്ങനെ ഇവിടെ എന്തൊക്കെ ഞാന്‍ നല്കിയില്ലയോ അതൊക്കെ ഇവര്‍ ഈ നിധി💰 കൊടുത്തു ഇവിടെ കൊണ്ടുവരും ഇവിടം സമ്പന്നമാകും..✌" അനുയായികള്‍ ആശ്വസിച്ചു ...😅
പിന്നീടു അവര്‍ പോയത് ഭാരതത്തിന്‍റെ മുകളില്‍ ആണ് ...😛
അവിടെ ചെന്നപ്പോള്‍ ദൈവ👑ത്തിന്‍റെ കയ്യില്‍✊ മറ്റു പലയിടത്തും കൊടുത്തതിന്‍റെ ബാക്കി മാത്രേ ഉണ്ടായിരുന്നുള്ളൂ😞 .അന്റാര്‍ട്ടിക്കയിലെ ഐസ്ന്‍റെ❄ ബാക്കി വന്നത് കശ്മീര്‍ -ലഡാക്ക് മേഘലയില്‍ ദൈവം വച്ചു😮. സ്വിറ്സ്സര്‍ ലാന്ഡ് ലെ കാലാവസ്ഥ കാശ്മീരിലും ഡാര്‍ജിലിംഗ് ലും കൊടുത്തു😢 ,അറേബ്യയിലെ മരുഭൂമിയുടെ അംശം രാജസ്ഥാനില്‍ കൊടുത്തു,😖 ആമാസോനിലെ വനങ്ങളും🌳 നദികളും🌊 കേരളത്തിലും🌴 കര്‍ണാടകത്തിലുംകൊടുത്തു, സമുദ്രം🌊 കൊണ്ട് മൂന്ന് വശവും അലങ്കരിച്ചു..☺" എങ്ങനെ ഉണ്ട് കൊള്ളാമോ..😄" ദൈവം👑 ചോദിച്ചു .കൂട്ടാളികള്‍ പറഞ്ഞു "മനോഹരം..😃ഇവിടെ എല്ലാം കൊടുത്തു ...👌
ഈ ഭൂമിയിലെ എല്ലാം അല്പം കൊടുത്തു സുന്ദരമാക്കി ...✌
പക്ഷെ, ഇവിടെ ഉള്ളവര്‍ അഹങ്കരിക്കില്ലേ..😕അവര്‍ അഹങ്കാര😾 ബുദ്ധിയോടെ ഒന്നിച്ചു👬👬 നിന്നാല്‍ ഈ ലോകം🌍 കീഴ്പെടുതില്ലേ..👣?
ദൈവം👑 അല്പം ഉറക്കെ ചിരിച്ചു😆 കൊണ്ട് പറഞ്ഞു..📣
"ഇല്ല...🙅ഒരിക്കലും ഇല്ല..😜!!!.ഇവിടെ ഒരാള്‍ പറയുന്നത് മറ്റൊരാള്‍ക്ക് മനസ്സിലാവില്ല..😂എന്നാലല്ലേ ഒന്നിച്ചു നില്‍ക്കൂ"...😜
അങ്ങനെ ആണ് ഇന്ത്യ യില്‍ ഇത്രയും ഭാഷകള്‍ ഉണ്ടായത് ..😟
നേരം കുറെയായി ദൈവ👑ത്തിന്‍റെ അനുയായികള്‍ യാത്ര ചെയ്തു തളര്‍ന്നു🙇 അവര്‍ പറഞ്ഞു ദൈവമേ👑..നമുക്ക് അല്പം വിശ്രമിക്കാം....💺നമുക്ക് ഭൂമിയില്‍🌍 ഇറങ്ങി വിശ്രമിച്ചിട്ട്😵 മതി യാത്ര..🚶! ദൈവം👑 സമ്മതിച്ചു👍 അവര്‍ ഭൂമിയില്‍ ഇറങ്ങി..😀
അവര്‍ ഇറങ്ങി വിശ്രമിക്കാന്‍🍹🍚🍲 വേണ്ടി ദൈവം👑 ഉണ്ടാക്കിയ സ്ഥലം ആണ് കേരളം...✌😃അങ്ങനെ ദൈവ👑വും കൂട്ടാളികളും കേരളത്തില്‍ ഇറങ്ങി..✨
ദൈവം👑 ഒരു പാറ🌑പ്പുറത്ത് വിശ്രമിച്ചു😴 കൂട്ടാളികള്‍ കുറേപ്പേര്‍ കിഴക്കും👉 കുറേപ്പേര്‍ പടിഞ്ഞാറോട്ടും👈 പോയി🚶
വിശ്രമം ഒക്കെ കഴിഞ്ഞു അവര്‍ തിരിച്ചു വന്നു ..☺
കിഴക്കോട്ട്👉 പോയവര്‍ പറഞ്ഞു.."ദൈവ👑മേ..എത്ര മനോഹരം..😃എന്തെല്ലാം സസ്യ🌸🌷🌹🌻🌾🌿🌲🌳 ജാലങ്ങള്‍ !! ,അരുവി😀 ,പുഴ😃, മഴ💦, മലകള്‍🌁, ജീവികള്‍🐘🐰🐸🐢🐓🐐🐁🐎🐇..ശുദ്ധ ജലം.💧!!. ഇത് അവിടത്തേക്ക്👑 വേണ്ടി സൃഷ്ടിച്ചത് പോലെ ഉണ്ട് "....✌😃
പടിഞ്ഞാറ്👈പോയവര്‍ പറഞ്ഞു ദൈവ👑മേ എത്ര മനോഹരം😍 ഈ കേരളം😘!! ഇത്രയും സമുദ്ര സമ്പത്ത്🐠🐙🐚🐳🐬🐟🐋 !! ഭംഗിയുള്ള കടലോരങ്ങള്‍..🏄🏊ശുദ്ധമായ കാറ്റ്..💨മനോഹരം..🌈വളരെ മനോഹരം,..👌👏👏
ഇവിടെ ജനിക്കുന്ന👶👼വര്‍ ഭാഗ്യശാലികള്‍🌟💫 !!!
ദൈവ👑മേ..അവര്‍ക്ക് ആനന്ദിക്കാന്‍💃👯 ഇനി എന്ത് വേണം..😄!! ഇവിടെ എല്ലാം ഉണ്ട് 😍!!" ഇവിടെ ജനിക്കുന്ന👨👩വര്‍ അഹങ്കാരികള്‍😡 ആവില്ലേ ദൈവ👑മേ.." കൂട്ടാളികള്‍ ദൈവ👑ത്തോട് ചോദിച്ചു ...😰
ദൈവം👑 പൊട്ടിച്ചിരിച്ചു😆😝😝 കൊണ്ട് പറഞ്ഞു📢 .."ഹ..ഹ..ഹ ..ഞാന്‍ ഇതെല്ലം ഇവര്‍ക്ക് കൊടുത്തു ..👌പക്ഷെ👆 കഷ്ടം...😞ഈ പൊട്ട😵ന്മാര്‍ , ഇതെല്ലം ഉപേക്ഷിച്ച് , ഇതൊന്നും ഇല്ലാത്ത ഇടങ്ങളില്‍ പോയി തെണ്ടി നടന്നു ജീവിക്കും😜😛😛😤😤😤
👆👆👆👆👆👆👆👆👆
👌👌👌👌👌👌👌👌👌
😆😆😆😆👑😆😆😆😆
ഇന്ത്യയിലെ കാശില്ലാത്ത ഒരു മൃഗശാലയില്‍ ഒരു സിംഹം ഉണ്ടായിരുന്നു , ഒരൂദിവസം ഒരു കിലോ ഇറച്ചി മാത്രമേ ആഹാരമായി ആ സിംഹത്തിനു അവിടെ കൊടുത്തിരുന്നുള്ളൂ , കുറച്ചൂടെ നല്ല പാക്കേജ് ഉള്ള മൃഗശാലയും, കൂടും, ആഹാരവും ഒക്കെ കിട്ടാന്‍ സിംഹം ദൈവത്തോട് പ്രാര്‍ഥിച്ചു .
അങ്ങനെ ഒരു ദിവസം സിംഹത്തിന്‍റെ പ്രാര്‍ത്ഥന കേട്ടിട്ടോ എന്തോ ദുബായ് മൃഗശാല മാനേജര്‍ കാശില്ലാത്ത ഈ മൃഗശാല സന്ദര്‍ശിച്ചു എന്നിട്ട് ആ സിംഹത്തെ ദുബായിലേക്ക് വാങ്ങിക്കൊണ്ടുപോകാന്‍ ആഗ്രഹം പ്രകടിപിച്ചു സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന മൃഗശാലാധികാരികള്‍ അതിന് സമ്മതിച്ചു,
അങ്ങിനെ സിംഹം ദുബായില്‍ എത്തി. ദുബായില്‍ എത്തി എ സി ഉള്ള കൂടാണ് സിംഹത്തിനു കൊടുത്തത് . പിറ്റേ ദിവസം രാവിലെ ഒരു വലിയ പാക്കറ്റില്‍ ആഹാരം കൊണ്ട് സിംഹത്തിനു കൊടുത്തു .വിശന്നു വലഞ്ഞിരുന്ന സിംഹം പെട്ടന്ന് തന്നെ ആ പാക്കറ്റ് പൊട്ടിച്ചു അതില്‍ ഉണ്ടായിരുന്നത്.... 5 ഏത്തപ്പഴം അരക്കിലോ ഈന്തപ്പഴം കുറെ പുഴുങ്ങിയ പച്ചക്കറികള്‍ രണ്ടുമൂന്ന്‍ ആപ്പിള്‍ !
വന്ന ദിവസം തന്നെ തന്നെ ഹെവി ആഹാരം കഴിച്ച് തനിക്ക് അസുഖം വരാതിരിക്കാന്‍ വേണ്ടി ദുബായ് അധികൃതര്‍ ഒരുക്കിയ സ്പെഷ്യല്‍ ഫുഡില്‍ സിംഹത്തിനു വളരെ സന്തോഷം തോന്നി ..
രണ്ടാമത്തെ ദിവസവും ഇത് തന്നെ സംഭവിച്ചു , എങ്കിലും സിംഹം ഒന്നും പറഞ്ഞില്ല മൂന്നാമത്തെ ദിവസവും ഇത് തന്നെ കൊടുത്തപോ സിംഹം തന്‍റെ തനി സ്വാഭാവം പുറത്തെടുത്തു ..എന്നിട്ട് അവിടെ ആഹാരം കൊടുക്കുന്ന പയ്യനോട് പറഞ്ഞു ..
" ഡാ നിനക്കെന്നെ അറിയില്ല അല്ലേ? ഞാന്‍ ഇന്ത്യയിലെ സിംഹമാടാ .. സംശയമുണ്ടെങ്കില്‍ നീ വല്ല മുയലിനോടോ മാനിനോടോ , കാട്ടുപോത്തിനോടോ അല്ലെങ്കില്‍ കടുവയോടുതന്നെ ചോദിച്ചു നോക്ക് .. ആ എനിക്കാ നിന്‍റെ കോപ്പിലെ പച്ചക്കറീം പഴോം ? ത്ഫൂ!!"
അപ്പോള്‍ പയ്യന്‍ പറഞ്ഞു
" താങ്കള്‍ സിംഹം ആണെന്ന് എനിക്കറിയാം ഞാന്‍ സര്‍ട്ടിഫിക്കറ്റ് കണ്ടു പക്ഷേ ..... താങ്കള്‍ ഇവിടെ വന്നിരിക്കുന്നത് കുരങ്ങന്‍റെ വിസയിലാണ്. അതുകൊണ്ട് ഇത് തരാനേ നിവൃത്തിയുള്ളൂ !"
മോറല്‍ ഓഫ് ദിസ് സ്റ്റോറി: ഒന്നും നോക്കാതെ കിട്ടുന്ന വിസയില്‍ കയറി ഇവിടെ വന്നിട്ട്, ഞാന്‍ നാട്ടില്‍ അതായിരുന്നു, ഇതായിരുന്നു എന്നൊക്കെ വാചകമടിച്ചിട്ട് ഒരു കാര്യവുമില്ല.
_______________________________________________________________________
നോട്ട്: ഇതെന്നെ ഉദ്ദേശിച്ചാണ്, എന്നെത്തന്നെ ഉദ്ദേശിച്ചാണ്, എന്നെമാത്രം ഉദ്ദേശിച്ചാണ് എന്ന് ആര്‍ക്കെങ്കിലും തോന്നുന്നെങ്കില്‍, അത് സ്വാഭാവികം മാത്രം😉
"ദൽഹി: അജ്ഞാതന്റെ വെടിയേറ്റ് പോലീസ് കോണ്‍സ്റ്റബിൾ മരിച്ചു"
വാർത്ത വായിച്ചിട്ട് സുക്കൂറിന് ദേഷ്യം വന്നു...
"📰ഈ പേപ്പറുകാരെ നമ്പാൻ പറ്റൂല. ഓരോ ദിവസം ഓരോന്നാ പറയാ.!!" സുക്കൂർ ദേഷ്യത്തോടെമേശയിൽ ആഞ്ഞടിച്ചു...
ചായക്കടയിലുള്ളവർ ഞെട്ടി.
"അതെന്താ സുക്കൂർക്കാ ഇങ്ങള് അങ്ങനെ പറഞ്ഞത്. ഇങ്ങളല്ലേ പറഞ്ഞത് മനോരമ പത്രം മാണ്ടാ ചന്ദ്രിക മതീന്ന്. ഇന്നിട്ട് ഇങ്ങളെന്നെ അതിനെ കുറ്റം പറയാ.!" പാത്രം കഴുകുന്ന സുലൈമാൻ അടുക്കളയിൽ നിന്നും വിളിച്ച് പറഞ്ഞു.
സുക്കൂരിന്റെ മുഖം ദേഷ്യം കൊണ്ട് ചുമന്നു.
പേപർ സൂക്ഷിക്കുന്ന അലമാരയിൽ നിന്നും രണ്ടാഴ്ച മുമ്പുള്ള പേപർ എടുത്ത് സുക്കൂർ ആ വാർത്ത അവൻ കേൾക്കാനായ് ഉച്ചത്തിൽ വായിച്ചു.
"അജ്ഞാതന്റെ മൃതദേഹം പൊതുശ്മശാനത്തിൽ സംസ്കരിച്ചു.!!"
എന്നിട്ട് സുക്കൂർ മുന്നിലുള മേശയിൽ തട്ടിക്കൊണ്ടു പറഞ്ഞു... "രണ്ടാഴ്ച മുംബ് അജ്ഞാതാൻ മരിച്ചൂന്നാണ് ഈ പത്രത്തിൽ തന്നെ ഇള്ളത്. പിന്നെ എങ്ങനെയാ അയാള് ഇന്നലെ പോലീസിനെ കൊന്നത്??!!"
എല്ലാവരും അന്തം വിട്ടു. സുക്കൂർ തുടർന്നു...
"ഇന്നലെ കൊന്നത് അജ്ഞാതൻ തന്നെ ആണെങ്കിൽ അന്ന് മരിച്ചത് ആരാണ്??
ആരുടെ മയ്യത്താണ് ഓല് കുയ്ച്ച് മൂട്യേത്??!!"
സുക്കൂർ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തി.!🚶🚶🚶
"ഇഞ്ഞിപ്പൊ അന്ന് മരിച്ചത് അജ്ഞാതൻ ആണെങ്കി, ഇന്നലെ പോലീസിനെ കൊന്നത് ആരാണ്?? എന്തിനാണ് കൊന്നത്???!!"
ഒരു ഗ്ലാസ് വെള്ളം കുടിച്ചിട്ട് അതീവഗൗരവമായി സുക്കൂർ പറഞ്ഞു...
"ഇനിയുള്ള ദിവസങ്ങളിൽ പല ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും വരും.!! കാരണം ബുദ്ധിയില്ലാത്ത ഇങ്ങളെ പറ്റിക്കാൻ ഓല്ക്ക്(പത്രക്കാർക്ക്) പറ്റും. പക്ഷെ.. ബുദ്ധിള്ള ഇന്നെപ്പോലത്തെ കൊറച്ച് ആൾക്കാരെ പറ്റിക്കാൻ പറ്റൂല. ഞങ്ങൾ ഇത് കുത്തിപ്പോക്കും.!!"
സുക്കൂർ നടന്നകന്നു. കണ്ണിൽ നിന്നു മറയും വരെ എല്ലാവരും സുക്കൂരിനെ തന്നെ നോക്കി നിന്നു. ചായ കുടിച്ച് കൊണ്ടിരിക്കുന്ന ഹംസാക്ക ഒരല്പം അഹങ്കാരത്തോടെ പറഞ്ഞു.
"ഓനെപ്പോലത്തെ ആങ്കുട്ട്യോള് ഞമ്മളെ നാട്ടില് ഇണ്ടെങ്കി ഒരു പന്ന്യോൾടേം ഒരു കളീം നടക്കൂല.!"
ബാക്കിയുള്ളവരെല്ലാം ഹംസാക്ക പറഞ്ഞതിനോട് യോജിച്ചു.
സുക്കൂർ... അന്നാട്ടിലെ ജ്വലിക്കുന്ന യുവത്വമാണ്.!
നീതി നിഷേധം എവിടെക്കണ്ടാലും സുക്കൂർ ഇടപെട്ടിരിക്കും.!
ഓരോ നാട്ടിലും ചുരുങ്ങിയത് ഒരു സുക്കൂർ എങ്കിലും വേണം എന്നാണു എന്റെയൊരു ഇത്😂😛
പത്താം ക്ലാസിൽ കൂടെ പഠിച്ച ശംസുവിന് ക്ലാസ്സിലെ പഠിപ്പിസ്റ്റ് കൂടിയായ സാജിദയോട് അടങ്ങാത്ത പ്രണയം!!! അവനവളോട് ഇഷ്ട്ടമാണെന്ന് പല വട്ടം പറഞ്ഞ് നോക്കിയെങ്കിലും അവൾക്കവനെ ഒട്ടും ഇഷ്ട്ടമല്ലെന്ന് മാത്രമല്ല അയ്നും മാണ്ടി വള്ളൊലിപ്പിച്ച് പിന്നാലെ നടന്നാ പെരീല് പറയും എന്നും പറഞ്ഞു കളഞ്ഞു ആ പെമ്പറന്നോള്!! ഇങ്ങനെയൊക്കെ പറഞ്ഞിട്ടും ഞമ്മളെ സംസുണ്ടോ വേറിടുന്നു.... അയ്ന്റെ പേരില് എന്ത് മാത്താംകൂത്ത് ഇണ്ടായാലും ഇച്ച് അന്നെത്തന്നെ മതി എന്നും പറഞ്ഞ് സംസു സാജിദാന്റെ മൂട്ട് തന്നെ... പെങ്കുട്ട്യാളെ ഡീൽ ചെയ്ത് ഒരൈഡിയ ഇല്ലാത്തത് കൊണ്ട് ഞങ്ങക്ക് അവനെ അക്കാര്യത്തില് സഹായിക്കുവാനും കഴിഞ്ഞില്ല . അങ്ങനെ ഒറ്റക്ക് പ്രണയിച്ച് പരാചയപ്പെട്ട സംസു താടിക്ക് കജ്ജും കൊടുത്ത് ഡെസ്ക്കില് കുത്തി വരഞ്ഞ് കിളിയും പാറി ഇരിക്കുന്നത് പതിവ് കാഴ്ച്ചയായി.... കുന്ന് കുലുങ്ങ്യാലും കുഞ്ഞാത്തു കുലുങ്ങൂല എന്ന് പറഞ്ഞ പോലെ സാജിദ വളയുന്നുമില്ല. അവളുടെ സൗന്ദര്യബോധം കൊണ്ടോ സംസൂന്റെ തലവര കൊണ്ടോ എന്നറിയില്ല ഇവന്റെ കണ്ണും മോറും കാണുമ്പളത്തിനു തന്നെ സാജിദാന്റെ മുഖം ഇഞ്ചി തിന്ന കൊരങ്ങിന്റെ പോലെ ആയിട്ടുണ്ടാകും...അവസാനം മോഡല് എക്സാം വന്നപ്പോഴാണ് കുളിച്ച് കുട്ടപ്പനായി ജെല്ലും തേച്ച് ഫ്രീക്ക് ആയി ഓളെ പിന്നാലെ നടന്നതും, പാത്താം വിട്ടാലും കൂടി പുറത്തേക്ക് പോവാതെ അവളെ മാത്രം നോക്കി ഇരുന്നതുമെല്ലാം ....... ആയി എന്ന യാഥാർത്ഥ്യം സംസൂന് മനസ്സിലായത്. ന്നാ പിന്നെ ഓക്ക് ഒരു പണി കൊടുക്കാം. എന്ന് വെച്ചു. അങ്ങനെ ക്ലാസ്സിലെ ചോരുമ്മക്കൂടി പൊത്തിപ്പുടിച്ച് കയറിയ സംസു പട്ടികയിലൊക്കെ സംസു +സാജിദ എന്ന് നനച്ച ചോക്കും കൊണ്ട് നെരത്തി എയ്തി. ക്ലാസിലുള്ളവര് മൊത്തം അത് കണ്ട്ചിരിക്കുകയും സാജിദയെ "സംസ്യോ സംസ്യോ" എന്ന് വുളിച്ച് കളിയാക്കാനും തൊടങ്ങി. സങ്കടം കേറിയ സാജിദ കരഞ്ഞ് കലങ്ങിയ കണ്ണുകളോടെ ക്ലാസ് ടീച്ചറോട്ചെന്ന് പരാതി പറഞ്ഞു.ക്ലാസ്സിലേക്ക് വന്ന രമണി ടീച്ചര് ശംസുവിനോട് അത് ഡിലീറ്റ് ചെയ്യാൻ പറഞ്ഞപ്പോ രണ്ടും കൽപ്പിച്ച് സംസു പറഞ്ഞു "ഇഞ്ഞെ ഇങ്ങള് കൊന്നാലും സംസു അത് മാക്കൂല ടീച്ചറെ" ടീച്ചറ് ഒരുപാട് പറഞ്ഞ് നോക്കിയെങ്കിലും സംസു മായിക്കാന് തയ്യറായില്ല .അവസാനം ക്ലാസ്സില് ആര്ക്കാണ് അത് മായിക്കാന് കഴിയുക എന്ന് ടീച്ചറ് മറ്റുള്ള ആണ് കുട്ടികളോട് ചോദിച്ചപ്പോഴാണ് എല്ലാവരും കൂടി ബേക്ക്ത്തെ ബെഞ്ചിലിരിക്കുന്ന സഫീറിനെ ചൂണ്ടിക്കാട്ട്യേത്.അപ്പൊ സഫീറ് പറഞ്ഞു "ടീച്ചറെ ഇന്ക്ക് വെയിക്കൂലാ അത് കൊറേ മോളിലാണ് " ഓട്ടുംപൊറത്ത് വരെ സിമ്പിളായി കയറി അവന്റെ പേര് എഴുതി വെക്കുന്നത് കണ്ട എനിക്ക് ആകെ ഡൌട്ടായി... ഇവന് സംസൂനെ സഹായിക്കുകയാണോ എന്നൊക്കെ ആലോയ്ച്ച് നിക്കുമ്പോ ബെല്ലടിച്ചതും ടീച്ചറ് വേഗം സ്റ്റാഫ് റൂമിലേക്ക് പോയി .അപ്പൊ ഞാൻ ചോയ്ച്ചു "സഫീറെ അറബിക്ക്ലാസ്ത്തെ വിട്ടത്തിമ്മെ വരെ ഇജ്ജ് അന്റെ പേരെയ്തീറ്റില്ലേ... ? പിന്നെന്താ അനക്ക് ഇത് ?" "ന്നിട്ടെന്തിനാജ്ജ് ടീച്ചറോട് നൊണ പറഞ്ഞത് ..?" ഇട്ത്ത തുണിയൊക്കെ ഒന്ന് മുറുക്കി ഇട്ത്ത് സഫീറ് പറഞ്ഞു ===== "സണ്ടി ഇട്ട്ട്ടില"😂😂😂😂😂