കടലിൽ മുങ്ങി താഴുകയായിരുന്ന കുഞ്ഞമ്മദ് ഉറക്കെ ദൈവത്തെ വിളിച്ചു:
"പടച്ചോനെ, എന്നെ രക്ഷിച്ചാൽ ഞാൻ 1001 പേർക്കു ബിരിയാണി വാങ്ങി കൊടുക്കാം."
താമസിയാതെ വലിയ ഒരു തിരമാല അടിച്ചു. കുഞ്ഞമ്മദ് കരയിലേക്കു തെറിച്ചു വീണു.
കരയിലെത്തിയ കുഞ്ഞമ്മദ് എഴുന്നേറ്റു നിന്നു അഹങ്കാരത്തോടെ മുകളിലേക്കു നോക്കി പറഞ്ഞു: "ഹും! എന്തു ബിരിയാണി!..."
അപ്പൊ തന്നെ വലിയ ഒരു തിരമാല അടിച്ചു. കുഞ്ഞമ്മദ് വീണ്ടും കടലിൽ മുങ്ങി താഴാൻ തുടങ്ങി.
കുഞ്ഞമ്മദ് ദൈവത്തെ വിളിച്ചു പറഞ്ഞു: "പടച്ചോനെ, എന്തു ബിരിയാണി എന്നു ചോദിച്ചതു ചിക്കനാണോ മട്ടനാണോ എന്നു ഉദ്ദേശിച്ചാ..."
No comments:
Post a Comment