Friday, May 8, 2015

ഇൻ്റർവ്യൂ

വളരെ മിടുക്കനായ ഒരാൾ സിവിൽ സർവ്വീസ് ഇൻ്റർവ്യൂവിന് ചെന്നു. ആദ്യ ചോദ്യം.
എന്നാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്?
അയാൾ പറഞ്ഞു: ശ്രമം മുമ്പേ തുടങ്ങിയിരുന്നു. 1947-ലാണ് അത് സാധിച്ചത്.
വീണ്ടും ചോദ്യം: സ്വാതന്ത്ര്യ സമരത്തിൽ മുഖ്യമായ പങ്കുവഹിച്ചവർ ആരെല്ലാമാണ്.
ഉത്തരം: ഒരു പാട് പേർ അതിന് പ്രയത്നിക്കുകയും വിയർപ്പൊഴുക്കുകയും ചെയ്തിട്ടുണ്ട്. ഒന്നോ രണ്ടു പേരുടെ മാത്രം പേര് പറഞ്ഞാൽ അത് മറ്റുള്ളവർക്ക് ഒരു വിഷമമാകും.
അടുത്ത ചോദ്യം: അഴിമതി ഈ രാജ്യത്തിൻ്റെ ശാപമാണെന്ന് താങ്കൾ കരുതുന്നുണ്ടോ?
ഉത്തരം: അതിനെ കുറിച്ച് ഒരു കമ്മീഷൻ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് അതിൻ്റെ റിപ്പോർട്ട് വന്നാലേ കൃത്യമായി പറയാൻ കഴിയൂ..
ചെറുപ്പക്കാരൻ്റെ ആശയങ്ങൾ ബോർഡിന് വളരെ ഇഷ്ടമായി.അവർ പറഞ്ഞു: നിങ്ങൾ പുറത്തിരിക്കൂ. പക്ഷേ ഒരു കാര്യം. ചോദ്യങ്ങൾ ആരോടും പറയരുത്. ഈ ചോദ്യങ്ങൾ തന്നെയാണ് എല്ലാവരോടും ചോദിക്കുന്നത്. ചെറുപ്പക്കാരൻ പുറത്തു വന്ന ഉടൻ ഒരു ഉദ്യോഗാർഥി ചോദിച്ചു. എന്തൊക്കെയാണ് ചോദിച്ചത്. അയാൾ പറഞ്ഞു:"ചോദ്യങ്ങൾ പുറത്തു പറയില്ലെന്ന് ഞാനവർക്ക് വാക്കു കൊടുത്തിട്ടുണ്ട് ".
എങ്കിൽ താങ്കൾ പറഞ്ഞ ഉത്തരങ്ങൾ പറയൂ
ചെറുപ്പക്കാരൻ കരുതി.അതിൽ കുഴപ്പമില്ല. ചോദ്യങ്ങൾ പറയില്ലെന്നല്ലേ വാക്ക് കൊടുത്തിട്ടുള്ളൂ.. ഉത്തരങ്ങൾ പറയാമല്ലോ. അയാൾ ഉത്തരങ്ങളെല്ലാം പറഞ്ഞ് കൊടുത്തു.
പിന്നെ നമ്മുടെ കഥാപാത്രം ഇൻ്റർവ്യൂവിന് കയറി. ആദ്യ ചോദ്യം.
നിങ്ങളുടെ ജനന തീയതി പറയൂ ..
ഉത്തരം: ശ്രമം മുമ്പേ തുടങ്ങിയിരുന്നു. 1947-ലാണ് അത് സാധിച്ചത്.
ഇൻ്റർവ്യൂ ബോർഡ് ഒന്ന് ഞെട്ടി. എങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ അടുത്ത ചോദ്യത്തിലേക്ക് കടന്നു.
താങ്കളുടെ അച്ഛൻ്റെ പേരെന്തായിരുന്നു?
ഉടനെ മറുപടി: ഒരു പാട് പേർ അതിന് പ്രയത്നിക്കുകയും വിയർപ്പൊഴുക്കുകയും ചെയ്തിട്ടുണ്ട്. ഒന്നോ രണ്ടു പേരുടെ മാത്രം പേര് പറഞ്ഞാൽ അത് മറ്റുള്ളവർക്ക് ഒരു വിഷമമാകും. ബോർഡംഗങ്ങൾ വീണ്ടും ഞെട്ടി. അവർ ദേഷ്യത്തോടെ ചോദിച്ചു:
തനിക്കെന്താ വട്ടുണ്ടോ?
പ്രതികരണം വൈകിയില്ല: അതിനെ കുറിച്ച് ഒരു കമ്മീഷൻ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് അതിൻ്റെ റിപ്പോർട്ട് വന്നാലേ കൃത്യമായി പറയാൻ കഴിയൂ....
ഇൻ്റർവ്യൂ ബോർഡ് പ്ലിംഗ്
പ്ലിംഗ് പ്ലിംഗ്

No comments:

Post a Comment