Saturday, May 2, 2015

ശംസുവിന്റെ പ്രണയം!!!

പത്താം ക്ലാസിൽ കൂടെ പഠിച്ച ശംസുവിന് ക്ലാസ്സിലെ പഠിപ്പിസ്റ്റ് കൂടിയായ സാജിദയോട് അടങ്ങാത്ത പ്രണയം!!! അവനവളോട് ഇഷ്ട്ടമാണെന്ന് പല വട്ടം പറഞ്ഞ് നോക്കിയെങ്കിലും അവൾക്കവനെ ഒട്ടും ഇഷ്ട്ടമല്ലെന്ന് മാത്രമല്ല അയ്നും മാണ്ടി വള്ളൊലിപ്പിച്ച് പിന്നാലെ നടന്നാ പെരീല് പറയും എന്നും പറഞ്ഞു കളഞ്ഞു ആ പെമ്പറന്നോള്!! ഇങ്ങനെയൊക്കെ പറഞ്ഞിട്ടും ഞമ്മളെ സംസുണ്ടോ വേറിടുന്നു.... അയ്ന്റെ പേരില് എന്ത് മാത്താംകൂത്ത് ഇണ്ടായാലും ഇച്ച് അന്നെത്തന്നെ മതി എന്നും പറഞ്ഞ് സംസു സാജിദാന്റെ മൂട്ട് തന്നെ... പെങ്കുട്ട്യാളെ ഡീൽ ചെയ്ത് ഒരൈഡിയ ഇല്ലാത്തത് കൊണ്ട് ഞങ്ങക്ക് അവനെ അക്കാര്യത്തില് സഹായിക്കുവാനും കഴിഞ്ഞില്ല . അങ്ങനെ ഒറ്റക്ക് പ്രണയിച്ച് പരാചയപ്പെട്ട സംസു താടിക്ക് കജ്ജും കൊടുത്ത് ഡെസ്ക്കില് കുത്തി വരഞ്ഞ്‌ കിളിയും പാറി ഇരിക്കുന്നത് പതിവ് കാഴ്ച്ചയായി.... കുന്ന് കുലുങ്ങ്യാലും കുഞ്ഞാത്തു കുലുങ്ങൂല എന്ന് പറഞ്ഞ പോലെ സാജിദ വളയുന്നുമില്ല. അവളുടെ സൗന്ദര്യബോധം കൊണ്ടോ സംസൂന്റെ തലവര കൊണ്ടോ എന്നറിയില്ല ഇവന്റെ കണ്ണും മോറും കാണുമ്പളത്തിനു തന്നെ സാജിദാന്റെ മുഖം ഇഞ്ചി തിന്ന കൊരങ്ങിന്റെ പോലെ ആയിട്ടുണ്ടാകും...അവസാനം മോഡല് എക്സാം വന്നപ്പോഴാണ് കുളിച്ച് കുട്ടപ്പനായി ജെല്ലും തേച്ച് ഫ്രീക്ക് ആയി ഓളെ പിന്നാലെ നടന്നതും, പാത്താം വിട്ടാലും കൂടി പുറത്തേക്ക് പോവാതെ അവളെ മാത്രം നോക്കി ഇരുന്നതുമെല്ലാം ....... ആയി എന്ന യാഥാർത്ഥ്യം സംസൂന് മനസ്സിലായത്‌. ന്നാ പിന്നെ ഓക്ക് ഒരു പണി കൊടുക്കാം. എന്ന് വെച്ചു. അങ്ങനെ ക്ലാസ്സിലെ ചോരുമ്മക്കൂടി പൊത്തിപ്പുടിച്ച് കയറിയ സംസു പട്ടികയിലൊക്കെ സംസു +സാജിദ എന്ന് നനച്ച ചോക്കും കൊണ്ട് നെരത്തി എയ്തി. ക്ലാസിലുള്ളവര് മൊത്തം അത് കണ്ട്ചിരിക്കുകയും സാജിദയെ "സംസ്യോ സംസ്യോ" എന്ന് വുളിച്ച് കളിയാക്കാനും തൊടങ്ങി. സങ്കടം കേറിയ സാജിദ കരഞ്ഞ് കലങ്ങിയ കണ്ണുകളോടെ ക്ലാസ് ടീച്ചറോട്ചെന്ന് പരാതി പറഞ്ഞു.ക്ലാസ്സിലേക്ക് വന്ന രമണി ടീച്ചര് ശംസുവിനോട് അത് ഡിലീറ്റ് ചെയ്യാൻ പറഞ്ഞപ്പോ രണ്ടും കൽപ്പിച്ച് സംസു പറഞ്ഞു "ഇഞ്ഞെ ഇങ്ങള് കൊന്നാലും സംസു അത് മാക്കൂല ടീച്ചറെ" ടീച്ചറ് ഒരുപാട് പറഞ്ഞ് നോക്കിയെങ്കിലും സംസു മായിക്കാന് തയ്യറായില്ല .അവസാനം ക്ലാസ്സില് ആര്ക്കാണ് അത് മായിക്കാന് കഴിയുക എന്ന് ടീച്ചറ് മറ്റുള്ള ആണ് കുട്ടികളോട് ചോദിച്ചപ്പോഴാണ് എല്ലാവരും കൂടി ബേക്ക്ത്തെ ബെഞ്ചിലിരിക്കുന്ന സഫീറിനെ ചൂണ്ടിക്കാട്ട്യേത്.അപ്പൊ സഫീറ് പറഞ്ഞു "ടീച്ചറെ ഇന്ക്ക് വെയിക്കൂലാ അത് കൊറേ മോളിലാണ് " ഓട്ടുംപൊറത്ത് വരെ സിമ്പിളായി കയറി അവന്റെ പേര് എഴുതി വെക്കുന്നത് കണ്ട എനിക്ക് ആകെ ഡൌട്ടായി... ഇവന് സംസൂനെ സഹായിക്കുകയാണോ എന്നൊക്കെ ആലോയ്ച്ച് നിക്കുമ്പോ ‍ ബെല്ലടിച്ചതും ടീച്ചറ് വേഗം സ്റ്റാഫ് റൂമിലേക്ക് പോയി .അപ്പൊ ഞാൻ ചോയ്ച്ചു "സഫീറെ അറബിക്ക്ലാസ്ത്തെ വിട്ടത്തിമ്മെ വരെ ഇജ്ജ് അന്റെ പേരെയ്തീറ്റില്ലേ... ? പിന്നെന്താ അനക്ക് ഇത് ?" "ന്നിട്ടെന്തിനാജ്ജ് ടീച്ചറോട് നൊണ പറഞ്ഞത് ..?" ഇട്ത്ത തുണിയൊക്കെ ഒന്ന് മുറുക്കി ഇട്ത്ത് സഫീറ് പറഞ്ഞു ===== "സണ്ടി ഇട്ട്ട്ടില"😂😂😂😂😂

No comments:

Post a Comment