Saturday, May 30, 2015

ബാർബർ

ഒരിക്കൽ ഒരാൾ ബാർബർ ഷോപ്പിൽ ചെന്ന് ബാർബരോട് :"തിരക്കുണ്ടോ? "

ബാർബർ: "മൂന്നു നാലാളുകൾ കൂടി ഉണ്ട്"

ആഗതൻ: "ശരി. എന്നാൽ പിന്നെ വരാം "

പിറ്റേ ദിവസവും ഇയാൾ ഇതാവാർത്തിച്ചു.

ഇങ്ങനെ ചോദിച്ചു പോകുന്നത് പതിവായി...

ഒരിക്കൽ ഇയാൾ വീണ്ടും ഇതുപോലെ വന്നു ചോദിച്ചു ... "തിരക്കുണ്ടോ"

ബാർബർ: 3 ആളുകള് കൂടി ഉണ്ട് " .

ആഗാതൻ: " ശരി പിന്നെ വരാം".

അയാൾ പോയിക്കഴിഞ്ഞു ബാർബർ അവിടെ സ്ഥിരമായി പത്രം വായിക്കാൻ വരുന്ന ഒരു സുഹൃത്തിനോട് :" ഇവനൊക്കെ എവിടുന്നു വരുന്നെടാ?? ".

സുഹൃത്ത്: " വരുന്നത് എവിടെ നിന്നാണെന്നറിയില്ല. പക്ഷെ എന്നും
പോകുന്നത് തന്റെ വീട്ടിലേക്കാ....."😂😂😂

അവസാന ചുംബനം

സുപ്രൻ ബൈക്കിൽ പോവുകയായിരുന്നു.. പാലത്തിനു മുകളിലെത്തിയപ്പോഴാണു ഒരു പെൺകുട്ടി പുഴയിലേക്ക് ചാടാനൊരുങ്ങി നിൽക്കുന്നത് കണ്ടത്....!!
സുപ്രൻ ബൈക്കിൽ നിന്നിറങ്ങി വേഗം പെൺകുട്ടിയുടെ അടുത്തെത്തി പറഞ്ഞു , "ഏതായാലും ചാടി മരിക്കാൻ പോകുവല്ലെ.. അതിനു മുൻപ് എനിക്കൊരു ഉമ്മ തരാമോ? "
പെൺകുട്ടി സുപ്രന്റെ അടുത്ത് വന്ന് കെട്ടിപ്പിടിച്ച് ചുണ്ടിലൊരു കിടിലൻ ഉമ്മ കൊടുത്തു...!
സുപ്രൻ കോരിത്തരിച്ചുകൊണ്ട് പറഞ്ഞു, "എന്റെ ജീവിതത്തിൽ ഇതുവരെ ഇത്രയും നല്ലൊരു ഉമ്മ കിട്ടിയിട്ടില്ല, അല്ലാ, എന്തിനാ കുട്ടി ആത്മഹത്യ ചെയ്യുന്നെ??"
അവൾ : എന്റെ വീട്ടിലാർക്കും ഞാൻ പെൺകുട്ടികളെപ്പോലെ ഡ്രസ്സ് ചെയ്ത് നടക്കുന്നതിഷ്ട്ടമല്ല..."
_____________________
പുഴയിൽ ചാടിയ സുപ്രനെ ഇനിയും കണ്ടെത്താനായില്ല.

Tuesday, May 19, 2015

കാദര്‍ മാഷ്‌

കാദര്‍ മാഷ്‌ ആളൊരു രസികന്‍ മാഷ്‌ ആണ്. കുട്ടികളെ ശശിയാക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചു കളിയാക്കാന്‍ മിടുക്കന്‍. പതിവ് പോലെ അന്നും മാഷ്‌ ക്ലാസ്സിലെത്തി ചോദ്യം തുടങ്ങി.
“കുട്ടികളെ ഇന്ന് ഞാന്‍ ഒരു വ്യത്യസ്ത ചോദ്യം ആണ് ചോദിക്കുന്നത്. വളരെ നല്ല ബുദ്ധി ഉള്ളവര്‍ക്കേ ഉത്തരം പറയാന്‍ പറ്റൂ." കുട്ടികള്‍ ആകാംക്ഷയോടെ ഇരുന്നു.
മാഷ്‌ ചോദ്യം ആരംഭിച്ചു "ഞാന്‍ ഇന്ന് രാവിലെ ആറു മണിക്ക് എണീറ്റ്‌, അര മണികൂര്‍ കൊണ്ട് കുളിച്ചു 30,000 രൂപക്ക്‌ വാങ്ങിയ എന്റെ സ്കൂട്ടറും എടുത്തു പത്തു കിലോ മീറ്റര്‍ അകലയുള്ള ടൌണില്‍ പോയി നൂറു രൂപക്ക്‌ ആപ്പിളും ഇരുനൂറു രൂപക്ക്‌ പച്ചക്കറിയും വാങ്ങി തിരിച്ചു വരുന്ന വഴി അമ്പതു വയസ്സുള്ള ഒരു സ്ത്രീയുടെ മേല്‍ എന്റെ വണ്ടി ഇടിച്ചു. ഞാന്‍ ഉടന്‍ എന്റെ കയ്യില്‍ ഉള്ള 5000 രൂപക്ക്‌ വാങ്ങിയ ഫോണ്‍ എടുത്തു പോലീസിനെ വിളിച്ചു. അപ്പോള്‍ എനിക്ക് വയസ്സെത്ര?"
കുട്ടികള്‍ എല്ലാം ചോദ്യം കേട്ട് അന്തം വിട്ടു ഒന്നും മനസ്സിലാവാതെ പരസ്പരം മുഖത്തോട് മുഖം നോക്കി ഇരുന്നു. അപ്പോഴാണ് പിന്നിലത്തെ ബെഞ്ചില്‍ നിന്നും ഒരു സ്വരം. "മാഷെ ഉത്തരം ഞാന്‍ പറയാം".
മാഷ് നോക്കിയപ്പോള്‍ ഹറാംമ്പിറന്ന ശുകൂര്‍ പിന്നിലത്തെ ബെഞ്ചില്‍ നിന്നും.
“നീയെങ്കില്‍ നീ, ഉത്തരം പറ." മാഷ് പറഞ്ഞു".
"മാഷ്ക്ക് വയസ്സ് 48, ശരിയല്ലേ മാഷെ?" ശുകൂര്‍ ചോദിച്ചു. മാഷ് ഞെട്ടി. “നീ ഇതെങ്ങിനെ ഇത്ര കൃത്യമായി പറഞ്ഞു ശുക്കൂര്‍" മാഷ്ക്ക് ആകാംക്ഷയായി.
ശുകൂര്‍ പറഞ്ഞു " എനിക്കൊരു ഇക്കാക്കയുണ്ട്, പേര് കബീര്‍. മൂപ്പര്‍ക്ക്‌ 24 വയസ്സായി. അര വട്ടാണ്.😆😆😆😆

Saturday, May 9, 2015

ഭുമീയീലെ ഏറ്റവും ബുദ്ധിയുള്ളവർ

ഒരുകൂട്ടം പ്രാവുകള്‍ ഒരു ക്ഷേത്രത്തിന്‍റെ മേല്‍കൂരയില്‍ സസുഖം വാഴുമ്പോഴാണ് ക്ഷേത്രത്തിന്‍റെ അറ്റകുറ്റപണികള്‍ ആരംഭിച്ചത്.ഇനിയെങ്ങോട്ട് മാറുമെന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് തൊട്ടടുത്ത കൃസ്തൃന്‍ പള്ളി കണ്ടത്. പ്രാവുകള്‍ ഒന്നിച്ച് കൃസ്തൃന്‍ പള്ളിയുടെ മേല്‍ക്കുരയില്‍ താവളമുറപ്പിച്ചൂ.കുറച്ചുകാലം കഴിഞ്ഞപ്പോള്‍ കൃസ്തുമസ് അടുത്തെത്തി.പള്ളിക്ക് മോടികൂട്ടാനുള്ള പണിയാരംഭിച്ചു.ഇനിയെവിടേക്ക് എന്ന് ചിന്തിച്ച പ്രാവുകള്‍ അടുത്തുകണ്ട മുസ്ലിംപള്ളി താവളമാക്കാന്‍ തീരുമാനിച്ചു.സുഖമായികഴിയുമ്പോഴാണ് റംസാന്‍ കടന്നുവന്നത്.മുസ്ലീം പള്ളിയില്‍ പുതുവര്‍ണ്ണങ്ങള്‍ പൂശാന്‍ തുടങ്ങി.പ്രാവുകള്‍ വീണ്ടൂം തങ്ങളുടെ ആദൃ വാസസ്ഥലമായ അമ്പലത്തിനുമുകളിക്ക് തന്നെ തിരിച്ചുവന്നു. ഒരു ദിവസം അമ്പലത്തിനു മുന്നിലെ റോഡില്‍ ആളുകള്‍ പരസ്പരം പോരാടുന്നതുകണ്ട കുഞ്ഞുപ്രാവ് തള്ളപ്രാവിനോട് ചോദിച്ചു അവരാരണ്? അമ്മക്കിളി പറഞ്ഞു 'ഇവര്‍ മനുഷൃര്‍-അമ്പലത്തില്‍ പോകുന്നവരെ ഹിന്ദുക്കള്‍ എന്ന് വിളിക്കുന്നു.ചര്‍ച്ചില്‍ പോകൂന്നവരെ കൃസ്തൃന്‍ എന്നാണ് വിളിക്കുന്നത്. മോസ്കില്‍ പോകുന്നവരെ മുസ്ലീങ്ങളെന്നും.കുഞ്ഞുക്കിളി ചോദിച്ചു 'അതെന്താ അമ്മേ അങ്ങിനെ? നമ്മള്‍ അമ്പലത്തിന്‍റെ മുകളിലായിരുന്നപ്പോഴും മോസ്കിനുമുകളില്‍ പാര്‍ത്തപ്പോഴും പ്രാവുകള്‍ തന്നെയായിരുന്നീല്ലേ? ചര്‍ച്ചിന്‍റെ മുകളില്‍ സുഖമായികഴിഞ്ഞപ്പോഴുംനമ്മള്‍ അറിയപ്പെട്ടിരുന്നത് പ്രാവുകള്‍ എന്ന പേരില്‍ തന്നെയായിരുന്നില്ലേ? എന്തേ ഇവരെ മനുഷൃര്‍ എന്ന് വീളിച്ചുകൂടാ? അമ്മ പ്രാവ് മറുപടി നല്‍കി ' നമ്മള്‍ ഇവിടെയുള്ള പ്രാവുകള്‍ക്കെല്ലാം ദൈവമെന്തന്ന് കൃതൃമായറിയുന്നതുകൊണ്ട് നമ്മള്‍ ഒരുമയോടെ സുഖമായി ജീവീച്ചു പോകുന്നു. ഭുമീയീലെ ഏറ്റവും ബുദ്ധീയുള്ളവരെന്ന് അഹങ്കരിക്കുന്ന മനുഷൃര്‍ക്കാകട്ടെ ദൈവമെന്നത് എന്തന്ന് ഇനിയും മനസ്സിലാകാത്തതുകൊണ്ട് അവര്‍ പരസ്പരം പോരാടി ജീവിതം കളഞ്ഞുകൊണ്ടേയിരിക്കൂന്നു.!!

Friday, May 8, 2015

കുമ്പസാരം

ഇന്നലെ വെളുപ്പിനെ മൂന്നുമണിയോടെ എന്റെ മുമ്പിൽ മാലാഖ പ്രത്യക്ഷപെട്ടു. എന്റെ ഇടതു വശത്ത് മാലാഖ വന്നിരുന്നു. ശുഭ്ര വസ്ത്രം. കയ്യിൽ മാന്ത്രിക വടി.
ഞാൻ ചോദിച്ചു.. : "ഗബ്രിയേൽ മാലാഖ ആണോ..?"
മാലാഖ - "അല്ല"..
"അപ്പൊ പിന്നെ മിഖായേൽ മാലാഖ ആയിരിക്കും..?"
മാലാഖ - "അതെ. മിഖായേൽ മാലാഖ..എന്ത് പറ്റി ?"
"അതേ മാലാഖേ..എനിക്ക് കുറച്ചു കാര്യങ്ങളൊക്കെ പറയണമെന്നുണ്ട്..പറയട്ടെ"..?
മാലാഖ - "പറയൂ കുഞ്ഞാടേ"
"അല്ലേ വേണ്ട..ഞാനൊന്ന് മാലാഖയോട് കുമ്പസാരിച്ചാലോ..?"
മാലാഖ - "പുരോഹിതന്മാരോടല്ലേ കുഞ്ഞാടേ കുമ്പസാരിക്കേണ്ടത്‌..ഞാൻ മാലഖയല്ലേ..?"
"അങ്ങനെ പറയരുത്..ആദ്യമായി ഒരു മാലാഖയെ കാണുവാ ഞാൻ..എനിക്ക് കുമ്പസാരിക്കണം."
മാലാഖ - "അത്രയ്ക്ക് ആഗ്രഹമാണേൽ കുമ്പസാരിക്ക്." മാലാഖ പാപം കേൾക്കാൻ റെഡിയായി..
"മാലാഖേ..ഞാൻ കള്ളം പറഞ്ഞിട്ടുണ്ട്. കട്ടെടുത്തിട്ടുണ്ട്.മാതാപിതാക്കൾ പറഞ്ഞത് അനുസരിക്കാതെ ഇരുന്നിട്ടുണ്ട്.."
മാലാഖ - "നിർത്ത് നിർത്ത്..ഇത് പിള്ളേരുടെ കുമ്പസാരം. വലിയവരുടെ കുമ്പസാരം നടത്ത്".

"..ഞാൻ കാശ് കട്ടെടുക്കും ."
മാലാഖ - "എവിടുന്നു..?"
"എന്റെ മോൻ പൊന്നപ്പന്റെ കുടുക്കേന്ന്..കഴിഞ്ഞ ആഴ്ച 300 രൂപ എടുത്തു..ഇന്നലെ 200 രൂപാ എടുത്തു.."
മാലാഖ - "കാശ് എന്ത് ചെയ്തു ..?"
" ഞാൻ പൊറോട്ട മേടിച്ചു തിന്നു. ബൈക്കിക്ക് പെട്രോൾ അടിച്ചു.."
മാലാഖ - "ശരി..ബാക്കി പാപങ്ങൾ..?"
"ഭാര്യേടെ പുതിയ ചുരിദാർ ഞാൻ ബ്ലേടിനു വരഞ്ഞു കീറി.."
മാലാഖ (ഞെട്ടലോടെ) - "എന്തിനു..."
"ആ ചുരിദാർ എനിക്കിഷ്ട്ടപെട്ടില്ല..അതോണ്ടാ..അവള് ചോദിച്ചപ്പോ പാറ്റാ കരണ്ടാതാകുമെന്നു പറഞ്ഞു രക്ഷ പെട്ട്..അങ്ങനെ ഇപ്പൊ അവളതു ഇടണ്ട.."
മാലാഖയിൽ നിന്നും ഒരു ദീർഘ ശ്വാസം ഉയർന്നു.
"പിന്നെ മാലാഖേ..ഞാൻ മദ്യം കഴിക്കും..ബാറിൽ പോയല്ല..വീട്ടിൽ വച്ച്.."
മാലാഖ - "ഭാര്യ അറിയാതെ..? അതെങ്ങനെ..?"
"അവള് കുളിക്കാൻ കേറുമ്പോ..അല്ലേ ആ പണ്ടാരം പ്രശ്നമുണ്ടാക്കും.."
മാലാഖ -" ഭാര്യയെ പണ്ടാരം എന്ന് വിളിക്കുന്നത്‌ ശരിയാണോ..? അത് പോട്ടെ..അപ്പൊ ഭാര്യക്ക് മണം കിട്ടില്ലേ..?"
"ഹേയ്...ഇത് വോഡ്ക..മണം കുറവാ..പിന്നെ ഏലക്കാ, ഗ്രാമ്പൂ..അതൊക്കെ ചവക്കും.."
മാലാഖ - "മദ്യം വീട്ടിലെവിടെയാ ഒളിപ്പിക്കുക..?"
"അതോ..അരിപാത്രതിന്റെ പുറകിൽ...അല്ലെ വിറകു പുരയുടെ മുകളിൽ.."
മാലാഖ - "ശരി.."
"കുമ്പസാരിച്ചു കഴിഞ്ഞു മാലാഖേ..എനിക്കൊരു ആഗ്രഹം കൂടിയുണ്ട്.."
മാലാഖ - "എന്താ..?"
"എനിക്ക് മാലാഖേടെ കയ്യൊന്നു മുത്തണം. ഞങ്ങള് നസ്രാണികൾക്ക് ഇത് ശീലമാ..ഒന്നുകിൽ മെത്രാന്റെ..അല്ലെ കർദിനാളി ന്റെ വലത്തേ കൈ മുത്തും..മുത്തുമ്പോ ഞങ്ങൾക്കും മുത്തം കിട്ടുമ്പോ അവർക്കും ഒരു സന്തോഷം.."
മാലാഖ തന്റെ വലത്തേ കൈയ് നീട്ടി. "ഇന്നാ മുത്ത്‌.."
ഞാൻ മാലാഖയുടെ കൈയില് മുത്തി.
"മാലാഖ രാത്രി മത്തിക്കറി കൂട്ടിയാണോ ചോറുണ്ടത് ..?"
"എന്ത് പറ്റി..?" മാലാഖ ചോദിച്ചു..
"അല്ല..മാലാഖയുടെ കൈയ്യേല് മത്തിക്കറി മണക്കുന്നുണ്ട്.."
മാലാഖ പിന്നീടൊന്നും മിണ്ടിയില്ല.
ഞാൻ വിളിച്ചു.."മാലാഖേ..പോയോ..?"
നിശബ്ദം...ഞാൻ കണ്ണ് തുറന്നു നോക്കി..മാലാഖ പോയിരിക്കുന്നു..
അപ്പോൾ എന്റെ ഇടതു വശത്ത് നിന്നും - പുതപ്പിന് അടിയിൽ നിന്നും ഒരു അശ്ശ:രീരി ഉയർന്നു ..
"നാളെ നേരം വെളുക്കട്ട്..നിങ്ങളെ പകലുംവെട്ടത്തു നിർത്തി ബാക്കി കൂടി ഞാൻ കുമ്പസാരിപ്പിക്കുന്നുണ്ട്.."
അതവളുടെ ശബ്ദമായിരുന്നു..

ഗുണപാഠം : രാത്രിയിൽ അടങ്ങി ഒതുങ്ങി കിടന്നു ഉറങ്ങിക്കോണം..സ്വപ്നം കാണരുത്..ഇനി കണ്ടാൽത്തന്നെ മനസ്സില് കിടക്കേണ്ട കാര്യങ്ങൾ വിളിച്ചു കൂവരുത്..പെണ്ണുമ്പിള്ള പിടിച്ചു പൊറോട്ട അടിക്കും.

ഇൻ്റർവ്യൂ

വളരെ മിടുക്കനായ ഒരാൾ സിവിൽ സർവ്വീസ് ഇൻ്റർവ്യൂവിന് ചെന്നു. ആദ്യ ചോദ്യം.
എന്നാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്?
അയാൾ പറഞ്ഞു: ശ്രമം മുമ്പേ തുടങ്ങിയിരുന്നു. 1947-ലാണ് അത് സാധിച്ചത്.
വീണ്ടും ചോദ്യം: സ്വാതന്ത്ര്യ സമരത്തിൽ മുഖ്യമായ പങ്കുവഹിച്ചവർ ആരെല്ലാമാണ്.
ഉത്തരം: ഒരു പാട് പേർ അതിന് പ്രയത്നിക്കുകയും വിയർപ്പൊഴുക്കുകയും ചെയ്തിട്ടുണ്ട്. ഒന്നോ രണ്ടു പേരുടെ മാത്രം പേര് പറഞ്ഞാൽ അത് മറ്റുള്ളവർക്ക് ഒരു വിഷമമാകും.
അടുത്ത ചോദ്യം: അഴിമതി ഈ രാജ്യത്തിൻ്റെ ശാപമാണെന്ന് താങ്കൾ കരുതുന്നുണ്ടോ?
ഉത്തരം: അതിനെ കുറിച്ച് ഒരു കമ്മീഷൻ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് അതിൻ്റെ റിപ്പോർട്ട് വന്നാലേ കൃത്യമായി പറയാൻ കഴിയൂ..
ചെറുപ്പക്കാരൻ്റെ ആശയങ്ങൾ ബോർഡിന് വളരെ ഇഷ്ടമായി.അവർ പറഞ്ഞു: നിങ്ങൾ പുറത്തിരിക്കൂ. പക്ഷേ ഒരു കാര്യം. ചോദ്യങ്ങൾ ആരോടും പറയരുത്. ഈ ചോദ്യങ്ങൾ തന്നെയാണ് എല്ലാവരോടും ചോദിക്കുന്നത്. ചെറുപ്പക്കാരൻ പുറത്തു വന്ന ഉടൻ ഒരു ഉദ്യോഗാർഥി ചോദിച്ചു. എന്തൊക്കെയാണ് ചോദിച്ചത്. അയാൾ പറഞ്ഞു:"ചോദ്യങ്ങൾ പുറത്തു പറയില്ലെന്ന് ഞാനവർക്ക് വാക്കു കൊടുത്തിട്ടുണ്ട് ".
എങ്കിൽ താങ്കൾ പറഞ്ഞ ഉത്തരങ്ങൾ പറയൂ
ചെറുപ്പക്കാരൻ കരുതി.അതിൽ കുഴപ്പമില്ല. ചോദ്യങ്ങൾ പറയില്ലെന്നല്ലേ വാക്ക് കൊടുത്തിട്ടുള്ളൂ.. ഉത്തരങ്ങൾ പറയാമല്ലോ. അയാൾ ഉത്തരങ്ങളെല്ലാം പറഞ്ഞ് കൊടുത്തു.
പിന്നെ നമ്മുടെ കഥാപാത്രം ഇൻ്റർവ്യൂവിന് കയറി. ആദ്യ ചോദ്യം.
നിങ്ങളുടെ ജനന തീയതി പറയൂ ..
ഉത്തരം: ശ്രമം മുമ്പേ തുടങ്ങിയിരുന്നു. 1947-ലാണ് അത് സാധിച്ചത്.
ഇൻ്റർവ്യൂ ബോർഡ് ഒന്ന് ഞെട്ടി. എങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ അടുത്ത ചോദ്യത്തിലേക്ക് കടന്നു.
താങ്കളുടെ അച്ഛൻ്റെ പേരെന്തായിരുന്നു?
ഉടനെ മറുപടി: ഒരു പാട് പേർ അതിന് പ്രയത്നിക്കുകയും വിയർപ്പൊഴുക്കുകയും ചെയ്തിട്ടുണ്ട്. ഒന്നോ രണ്ടു പേരുടെ മാത്രം പേര് പറഞ്ഞാൽ അത് മറ്റുള്ളവർക്ക് ഒരു വിഷമമാകും. ബോർഡംഗങ്ങൾ വീണ്ടും ഞെട്ടി. അവർ ദേഷ്യത്തോടെ ചോദിച്ചു:
തനിക്കെന്താ വട്ടുണ്ടോ?
പ്രതികരണം വൈകിയില്ല: അതിനെ കുറിച്ച് ഒരു കമ്മീഷൻ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് അതിൻ്റെ റിപ്പോർട്ട് വന്നാലേ കൃത്യമായി പറയാൻ കഴിയൂ....
ഇൻ്റർവ്യൂ ബോർഡ് പ്ലിംഗ്
പ്ലിംഗ് പ്ലിംഗ്

Wednesday, May 6, 2015

ജലജ ഗര്ഭിണിയാണ്

ശിവന്കുട്ടിയുടെ മകള് ജലജ ഗര്ഭിണിയാണ്.
അഷറഫിനെ തേടി ശിവന്കുട്ടിയും കൂടെ
തടിമാടന്മാരായ രണ്ടു പേരും അങ്ങാടിയില്
എത്തി. അവര്ക്ക് അഷറഫിന്റെ വീട് കാണണം. വഴി
ചോദിച്ചത് ബാര്ബര് കേശവനോട്. വഴിയറിഞ്ഞ
അവര് അഷറഫിന്റെ വീട് ലക്ഷ്യമാക്കി ജീപ്പ്
വിട്ടു.
“കേശവാ എന്തിനാ അവര് വന്നത് ? മൈക്ക്
വാസുവിന് കാര്യമറിയണം.
“ഓ അയാളുടെ മോള് ഗര്ഭിണിയാണത്......രെ.. ..
അവര് അഷറഫിനെ തേടി വന്നതാ.. “എന്താ
കാര്യം ? “ഒന്നും പറഞ്ഞില്ല..
എന്തോ പ്രശ്നമുണ്ട്. “അപ്പോള് ? അഷറഫ്…..!!
അവന് അത്രക്കാരനോ…?
“ഗോവിന്ദാ,, ബാലാ,, അച്ചുതാ,,, അറിഞ്ഞില്ലെ
അഷറഫ് ഒരു ഹിന്ദുപെണ്ണിനെ ചതിച്ചെന്ന്.!!
മൈക്ക് വാസു ഉച്ചത്തില് വിളിച്ച് കൂവി .. !!
“ആഹാ.. എന്നാല് അവനെ വെറുതെ വിടരുത് വാ
പോയി നോക്കാം.
എല്ലാവരും കൂടി അഷറഫിന്റെ വീട് ലക്ഷ്യമാക്കി
നടന്നു. വടിവാളും വെട്ടുകത്തിയും എടുക്കാന്
മറന്നില്ല.!!
അവരുടെ പോക്ക് ശരിയല്ലല്ലോ.. നാസര് എല്ലാം
മാറി നിന്നു കാണുന്നുണ്ടായിരുന്നു. “ ഷുക്കൂറെ.
വാപ്പുട്ടീ, ജബ്ബാറെ, അലവീ. വാ നമുക്കും പോയി
നോക്കാം..!!
നാസറും ആളെ കൂട്ടി അഷറഫിന്റെ വീട്
ലക്ഷ്യമാക്കി അവരും നടന്നു. വെട്ടുകത്തിയും
വടിവാളും എടുക്കാന് അവരും മറന്നില്ല.!!
ശിവന്കുട്ടി വന്ന ജീപ്പ് അഷറഫിന്റെ വീടിനുപുറത്ത്
നില്ക്കുന്നു. അവര് വീടിനകത്ത് അഷറഫുമായ്
സംസാരിക്കുന്നു. “നിങ്ങള് ആണ്കുട്ടികള്
ആണെങ്കില് അഷറഫിനെ ഒന്ന് തൊട്ടാ അപ്പോള്
കാണാം ഞങ്ങള് മുസ്ലീങ്ങള് ആരാ എന്ന് .. നാസര്
വീമ്പിളക്കി.
“ഒരു ഹിന്ദു പെണ്ണിനെ ചതിച്ച് അവന് സുഖമായ്
വാഴാമെന്ന് കരുതണ്ട അവന്റെ തല മണ്ണില്
കിടന്നുരുളും. ഗോവിന്ദനും ഒട്ടു പേടിയില്ല
വീമ്പിളക്കാന്.
“എന്നാല് കാണെട്ടടാ നിങ്ങള് ഹിന്ദുക്കളെ പവര്..
പറഞ്ഞു തീരും മുന്പ് വാപ്പുട്ടി പൊട്ടിച്ചു
കേശവന്റെ മുഖത്ത് ഒന്ന്.
പിന്നെ അവിടെ കൂട്ട തല്ല് ആരുടെയോ എല്ലാം
തലയില് നിന്നും ഉടലില് നിന്നും രക്തം
ഒലിച്ചിറങ്ങി. പുറത്തെ ലഹള കണ്ട് വീട്ടിനകത്തു
നിന്നും ശിവന്കുട്ടിയും കൂടെ വന്നവരും ഇറങ്ങി
വന്നു. കൂടെ അഷറഫും.
“എന്താ … എന്തിനാ വഴക്ക്? അഷറഫും .
ശിവന്കുട്ടിയും ഒരേ സ്വരത്തില് ചോദിച്ചു. “നിങ്ങള്
ഇതില് ഇടപെടണ്ട.. നിങ്ങളുടെ മകള് ഒരു
ഹിന്ദുകുട്ടിയെ ചതിച്ച് ഇവന് ഇവിടെ ജീവിക്കണ്ട..
ബാലനു മത ഭക്തി നിറഞ്ഞ് തുളുമ്പി.അഷറഫിനു
നേരെ പാഞ്ഞടുത്തു. “ചതിച്ചെന്നോ ആര് ആരെ
ചതിച്ചു ? എന്താ ഈ പറയുന്നതു ? അഷറഫിന് കാര്യം
പിടി കിട്ടിയില്ല.
“ നീ പേടിക്കെണ്ട അഷറഫ് ഇവര് നിന്നെ ഒരു ചുക്കും
ചെയ്യില്ല..
നീ എത്ര ഹിന്ദുപെണ്കുട്ടികളെ വേണമെങ്കിലും
ചതിച്ചോ.. ഞങ്ങളുണ്ട് നിന്റെ കൂടെ.. ഷുക്കൂര്
അഷറഫിനു ആത്മവീര്യം പകര്ന്നു.
“ നിര്ത്തുന്നുണ്ടോ നിങ്ങള് ..ഇവിടെ ആരും ആരേയും
ചതിച്ചിട്ടില്ല .
എന്റെ മോള് ഗര്ഭിണിയാ അതിനുത്തരവാദി ഇതാ
ഈ നില്ക്കുന്ന അവളുടെ ഭര്ത്താവാ… ശിവന്കുട്ടി
കൂടെ വന്ന തടിമാടന്മാരില് ഒരാളെ ചൂണ്ടി
കാണിച്ച് പറഞ്ഞു.
“അപ്പോള് പിന്നെ നിങ്ങള് അഷറഫിനെ
അന്വേഷിച്ചത് എന്തിനാ ? തല്ല് നിറുത്തി അച്ചുതന്
സംശയം ചോദിച്ചു.
“അവള്ക്ക് സിസേറിയനാ ഇന്ന് ഒ നെഗറ്റീവ് രക്തം
തേടി ഇറങ്ങിയതാ,,
ഇവിടെ വായനശാലയില് നിന്നാ അഷറഫിന്റെ
രക്തം ഒ നെഗറ്റീവെന്നറിഞ്ഞത് ഇയാളെ കൊണ്ട്
പോവാന് വന്നതാ ഞങ്ങള്.. ശിവന്കുട്ടി
അഷറഫിന്റെ കയ്യും പിടിച്ച് ജീപ്പില് കയറി.
ഒലിച്ചിറങ്ങിയ രക്തം ഏത് ഗ്രൂപ്പ് എന്നറിയാത്ത
ഹിന്ദുവും മുസ്ലീമും അതു തുടച്ചു കൊണ്ട് രണ്ട് വഴിക്ക്
പിരിഞ്ഞു പോയി.....!!!

കുഞ്ഞമ്മദിൻ്റെ ബിരിയാണി

കടലിൽ മുങ്ങി താഴുകയായിരുന്ന കുഞ്ഞമ്മദ് ഉറക്കെ ദൈവത്തെ വിളിച്ചു:
"പടച്ചോനെ,  എന്നെ  രക്ഷിച്ചാൽ ഞാൻ 1001 പേർക്കു ബിരിയാണി വാങ്ങി കൊടുക്കാം."
താമസിയാതെ വലിയ ഒരു തിരമാല അടിച്ചു. കുഞ്ഞമ്മദ് കരയിലേക്കു തെറിച്ചു വീണു.
കരയിലെത്തിയ കുഞ്ഞമ്മദ് എഴുന്നേറ്റു നിന്നു അഹങ്കാരത്തോടെ മുകളിലേക്കു നോക്കി പറഞ്ഞു: "ഹും! എന്തു ബിരിയാണി!..."
അപ്പൊ തന്നെ വലിയ ഒരു തിരമാല അടിച്ചു. കുഞ്ഞമ്മദ് വീണ്ടും കടലിൽ മുങ്ങി താഴാൻ തുടങ്ങി.
കുഞ്ഞമ്മദ് ദൈവത്തെ വിളിച്ചു പറഞ്ഞു: "പടച്ചോനെ,  എന്തു ബിരിയാണി എന്നു ചോദിച്ചതു ചിക്കനാണോ മട്ടനാണോ എന്നു ഉദ്ദേശിച്ചാ..."


Tuesday, May 5, 2015

ഭൂമി സൃഷ്ടിച്ച ദൈവം

ദൈവം👑 പൊട്ടിച്ചിരിക്കുന്നു.…………😝😝😝
ദൈവം👑 ഭൂമി സൃഷ്ടിച്ചു ..……….✌😃😃😃

ചുട്ടുപഴുത്ത🌞 ഭൂമി തണുത്തപ്പോള്‍ ദൈവം തന്‍റെ സഹായികളെ വിളിച്ചു..📢"വരൂ.....🏃നമുക്ക് ഈ ഭൂമിയില്‍ വേണ്ട കാര്യങ്ങള്‍ ഒക്കെ ചെയ്യാം" ...

അനുയായികള്‍ എല്ലാവരും ദൈവത്തോടൊപ്പം ആകാശത്തിലൂടെ ഭൂമിയിലേക്ക്‌ നോക്കി സഞ്ചരിച്ചു ...🚶
ഇപ്പോഴത്തെ ഇസ്രായേലിന്‍റെ മുകളില്‍ എത്തിയപ്പോള്‍ ദൈവം പറഞ്ഞു. "ഇവിടെ ഒരു മനുഷ്യന് അഞ്ചു ആളുകളുടെ ബുദ്ധി ഉണ്ടാവട്ടെ .…📢" ...ദൈവത്തിന്‍റെ കൂടെ ഉണ്ടായിരുന്നവര്‍ ഞെട്ടി😳 "ദൈവമേ👑 വേണ്ട..🙅! ഇത്രയും ബുദ്ധി കൂടിപ്പോയാല്‍ ഇവര്‍ ഈ ഭൂമി കീഴ്പ്പെടുത്തും.…😐" ദൈവം👑 ചിരിച്ചു.…….😊,,
ഇല്ലഞാന്‍ ഇവര്‍ക്ക് ആജീവനാന്തം സമാധാനം കൊടുക്കില്ല...👹എങ്കില്‍ അല്ലെ അവര്‍ ഞാന്‍ നല്‍കിയ ബുദ്ധി ഉപയോഗിക്കു ..😉നിങ്ങള്‍ ശാന്തരാകുവിന്‍..😛!

പിന്നീടു അവര്‍ പോയത് ഗള്‍ഫ്‌ -അറബ് നാടുകളുടെ മുകളില്‍ ആയിരുന്നു ദൈവം👑 പറഞ്ഞു...നിലക്ക്..⛔!! നമുക്ക് ഇവിടെ ചുട്ടു പഴുത്ത മണല്‍ കൊണ്ട് നിറയ്ക്കണം..👇! സസ്യജാലങ്ങള്‍🌿🌱🌳 ഉണ്ടാവെണ്ടതില്ല🙅 ! മഴയോ..💦ജലമോ💧 വേണ്ട..🙅ഇവിടം തരിശായി കിടക്കട്ടെ.😑!!" അനുയായികള്‍ ദൈവത്തോട്👑 ചോദിച്ചു " ദൈവമേ👑 ആപ്പോ ഇവിടുത്തെ മനുഷ്യരോ..😦? "അവര്‍ക്ക് വലിയ ബുദ്ധി ഒന്നും കൊടുക്കേണ്ട ☺" ദൈവം പറഞ്ഞു📢. അനുയായികളുടെ സംശയം😯 തീര്‍ന്നില്ല.."ദൈവമേ👑..ഇത് ക്രൂരത അല്ലെ...😣
ഈ ബുദ്ധിയില്ലാത്തവർ😇 ഇവിടെ കിടന്നു നരകിച്ചു പോവില്ലേ..😒
"ദൈവം ചിരിച്ചു.. 😊"
നിങ്ങള്‍ വിഷമിക്കേണ്ട..ഈ മണലിന്‍റെ അടിയില്‍ ഞാന്‍ വലിയ നിധികള്‍ കുഴിച്ചിട്ടിട്ടുണ്ട് ..😉ഇവിടെ ഉള്ളവരെക്കാള്‍ ബുദ്ധിയുള്ളവര്‍ഇവിടം തേടി വരും ..🔍🚶അവര്‍ ഈ മണല്‍ നീക്കി🔧, ഈ നിധി💰 എടുത്തു ഇവിടെ ഉള്ളവര്‍ക്ക് കൊടുക്കും..☺അങ്ങനെ ഇവിടെ എന്തൊക്കെ ഞാന്‍ നല്കിയില്ലയോ അതൊക്കെ ഇവര്‍ ഈ നിധി💰 കൊടുത്തു ഇവിടെ കൊണ്ടുവരും ഇവിടം സമ്പന്നമാകും..✌" അനുയായികള്‍ ആശ്വസിച്ചു ...😅

പിന്നീടു അവര്‍ പോയത് ഭാരതത്തിന്‍റെ മുകളില്‍ ആണ് ...😛
അവിടെ ചെന്നപ്പോള്‍ ദൈവ👑ത്തിന്‍റെ കയ്യില്‍✊ മറ്റു പലയിടത്തും കൊടുത്തതിന്‍റെ ബാക്കി മാത്രേ ഉണ്ടായിരുന്നുള്ളൂ😞 .അന്റാര്‍ട്ടിക്കയിലെ ഐസ്ന്‍റെ❄ ബാക്കി വന്നത് കശ്മീര്‍ -ലഡാക്ക് മേഘലയില്‍ ദൈവം വച്ചു😮. സ്വിറ്സ്സര്‍ ലാന്ഡ് ലെ കാലാവസ്ഥ കാശ്മീരിലും ഡാര്‍ജിലിംഗ് ലും കൊടുത്തു😢 ,അറേബ്യയിലെ മരുഭൂമിയുടെ അംശം രാജസ്ഥാനില്‍ കൊടുത്തു,😖 ആമാസോനിലെ വനങ്ങളും🌳 നദികളും🌊 കേരളത്തിലും🌴 കര്‍ണാടകത്തിലുംകൊടുത്തു, സമുദ്രം🌊 കൊണ്ട് മൂന്ന് വശവും അലങ്കരിച്ചു..☺" എങ്ങനെ ഉണ്ട് കൊള്ളാമോ..😄" ദൈവം👑 ചോദിച്ചു .കൂട്ടാളികള്‍ പറഞ്ഞു "മനോഹരം..😃ഇവിടെ എല്ലാം കൊടുത്തു ...👌
ഈ ഭൂമിയിലെ എല്ലാം അല്പം കൊടുത്തു സുന്ദരമാക്കി ...✌

പക്ഷെ, ഇവിടെ ഉള്ളവര്‍ അഹങ്കരിക്കില്ലേ..😕അവര്‍ അഹങ്കാര😾 ബുദ്ധിയോടെ ഒന്നിച്ചു👬👬 നിന്നാല്‍ ഈ ലോകം🌍 കീഴ്പെടുതില്ലേ..👣?
ദൈവം👑 അല്പം ഉറക്കെ ചിരിച്ചു😆 കൊണ്ട് പറഞ്ഞു..📣
"ഇല്ല...🙅ഒരിക്കലും ഇല്ല..😜!!!.ഇവിടെ ഒരാള്‍ പറയുന്നത് മറ്റൊരാള്‍ക്ക് മനസ്സിലാവില്ല..😂എന്നാലല്ലേ ഒന്നിച്ചു നില്‍ക്കൂ"...😜

അങ്ങനെ ആണ് ഇന്ത്യ യില്‍ ഇത്രയും ഭാഷകള്‍ ഉണ്ടായത് ..😟
നേരം കുറെയായി ദൈവ👑ത്തിന്‍റെ അനുയായികള്‍ യാത്ര ചെയ്തു തളര്‍ന്നു🙇 അവര്‍ പറഞ്ഞു ദൈവമേ👑..നമുക്ക് അല്പം വിശ്രമിക്കാം....💺നമുക്ക് ഭൂമിയില്‍🌍 ഇറങ്ങി വിശ്രമിച്ചിട്ട്😵 മതി യാത്ര..🚶! ദൈവം👑 സമ്മതിച്ചു👍 അവര്‍ ഭൂമിയില്‍ ഇറങ്ങി..😀
അവര്‍ ഇറങ്ങി വിശ്രമിക്കാന്‍🍹🍚🍲 വേണ്ടി ദൈവം👑 ഉണ്ടാക്കിയ സ്ഥലം ആണ് കേരളം...✌😃അങ്ങനെ ദൈവ👑വും കൂട്ടാളികളും കേരളത്തില്‍ ഇറങ്ങി..✨
ദൈവം👑 ഒരു പാറ🌑പ്പുറത്ത് വിശ്രമിച്ചു😴 കൂട്ടാളികള്‍ കുറേപ്പേര്‍ കിഴക്കും👉 കുറേപ്പേര്‍ പടിഞ്ഞാറോട്ടും👈 പോയി🚶
വിശ്രമം ഒക്കെ കഴിഞ്ഞു അവര്‍ തിരിച്ചു വന്നു ..☺

കിഴക്കോട്ട്👉 പോയവര്‍ പറഞ്ഞു.."ദൈവ👑മേ..എത്ര മനോഹരം..😃എന്തെല്ലാം സസ്യ🌸🌷🌹🌻🌾🌿🌲🌳 ജാലങ്ങള്‍ !! ,അരുവി😀 ,പുഴ😃, മഴ💦, മലകള്‍🌁, ജീവികള്‍🐘🐰🐸🐢🐓🐐🐁🐎🐇..ശുദ്ധ ജലം.💧!!. ഇത് അവിടത്തേക്ക്👑 വേണ്ടി സൃഷ്ടിച്ചത് പോലെ ഉണ്ട് "....✌😃

പടിഞ്ഞാറ്👈പോയവര്‍ പറഞ്ഞു ദൈവ👑മേ എത്ര മനോഹരം😍 ഈ കേരളം😘!! ഇത്രയും സമുദ്ര സമ്പത്ത്🐠🐙🐚🐳🐬🐟🐋 !! ഭംഗിയുള്ള കടലോരങ്ങള്‍..🏄🏊ശുദ്ധമായ കാറ്റ്..💨മനോഹരം..🌈വളരെ മനോഹരം,..👌👏👏
ഇവിടെ ജനിക്കുന്ന👶👼വര്‍ ഭാഗ്യശാലികള്‍🌟💫 !!!
ദൈവ👑മേ..അവര്‍ക്ക് ആനന്ദിക്കാന്‍💃👯 ഇനി എന്ത് വേണം..😄!! ഇവിടെ എല്ലാം ഉണ്ട് 😍!!" ഇവിടെ ജനിക്കുന്ന👨👩വര്‍ അഹങ്കാരികള്‍😡 ആവില്ലേ ദൈവ👑മേ.." കൂട്ടാളികള്‍ ദൈവ👑ത്തോട് ചോദിച്ചു ...😰

ദൈവം👑 പൊട്ടിച്ചിരിച്ചു😆😝😝 കൊണ്ട് പറഞ്ഞു📢 .."ഹ..ഹ..ഹ ..ഞാന്‍ ഇതെല്ലം ഇവര്‍ക്ക് കൊടുത്തു ..👌പക്ഷെ👆 കഷ്ടം...😞ഈ പൊട്ട😵ന്മാര്‍ , ഇതെല്ലം ഉപേക്ഷിച്ച് , ഇതൊന്നും ഇല്ലാത്ത ഇടങ്ങളില്‍ പോയി തെണ്ടി നടന്നു ജീവിക്കും😜😛😛😤😤😤
👆👆👆👆👆👆👆👆👆

👌👌👌👌👌👌👌👌👌

😆😆😆😆👑😆😆😆😆

സിംഹവും വിസയും

ഇന്ത്യയിലെ കാശില്ലാത്ത ഒരു മൃഗശാലയില്‍ ഒരു സിംഹം ഉണ്ടായിരുന്നു , ഒരൂദിവസം ഒരു കിലോ ഇറച്ചി മാത്രമേ ആഹാരമായി ആ സിംഹത്തിനു അവിടെ കൊടുത്തിരുന്നുള്ളൂ , കുറച്ചൂടെ നല്ല പാക്കേജ് ഉള്ള മൃഗശാലയും, കൂടും, ആഹാരവും ഒക്കെ കിട്ടാന്‍ സിംഹം ദൈവത്തോട് പ്രാര്‍ഥിച്ചു .
അങ്ങനെ ഒരു ദിവസം സിംഹത്തിന്‍റെ പ്രാര്‍ത്ഥന കേട്ടിട്ടോ എന്തോ ദുബായ് മൃഗശാല മാനേജര്‍ കാശില്ലാത്ത ഈ മൃഗശാല സന്ദര്‍ശിച്ചു എന്നിട്ട് ആ സിംഹത്തെ ദുബായിലേക്ക് വാങ്ങിക്കൊണ്ടുപോകാന്‍ ആഗ്രഹം പ്രകടിപിച്ചു സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന മൃഗശാലാധികാരികള്‍ അതിന് സമ്മതിച്ചു,

അങ്ങിനെ സിംഹം ദുബായില്‍ എത്തി. ദുബായില്‍ എത്തി എ സി ഉള്ള കൂടാണ് സിംഹത്തിനു കൊടുത്തത് . പിറ്റേ ദിവസം രാവിലെ ഒരു വലിയ പാക്കറ്റില്‍ ആഹാരം കൊണ്ട് സിംഹത്തിനു കൊടുത്തു .വിശന്നു വലഞ്ഞിരുന്ന സിംഹം പെട്ടന്ന് തന്നെ ആ പാക്കറ്റ് പൊട്ടിച്ചു അതില്‍ ഉണ്ടായിരുന്നത്.... 5 ഏത്തപ്പഴം അരക്കിലോ ഈന്തപ്പഴം കുറെ പുഴുങ്ങിയ പച്ചക്കറികള്‍ രണ്ടുമൂന്ന്‍ ആപ്പിള്‍ !

വന്ന ദിവസം തന്നെ തന്നെ ഹെവി ആഹാരം കഴിച്ച് തനിക്ക് അസുഖം വരാതിരിക്കാന്‍ വേണ്ടി ദുബായ് അധികൃതര്‍ ഒരുക്കിയ സ്പെഷ്യല്‍ ഫുഡില്‍ സിംഹത്തിനു വളരെ സന്തോഷം തോന്നി ..
രണ്ടാമത്തെ ദിവസവും ഇത് തന്നെ സംഭവിച്ചു , എങ്കിലും സിംഹം ഒന്നും പറഞ്ഞില്ല മൂന്നാമത്തെ ദിവസവും ഇത് തന്നെ കൊടുത്തപോ സിംഹം തന്‍റെ തനി സ്വാഭാവം പുറത്തെടുത്തു ..എന്നിട്ട് അവിടെ ആഹാരം കൊടുക്കുന്ന പയ്യനോട് പറഞ്ഞു ..

" ഡാ നിനക്കെന്നെ അറിയില്ല അല്ലേ? ഞാന്‍ ഇന്ത്യയിലെ സിംഹമാടാ .. സംശയമുണ്ടെങ്കില്‍ നീ വല്ല മുയലിനോടോ മാനിനോടോ , കാട്ടുപോത്തിനോടോ അല്ലെങ്കില്‍ കടുവയോടുതന്നെ ചോദിച്ചു നോക്ക് .. ആ എനിക്കാ നിന്‍റെ കോപ്പിലെ പച്ചക്കറീം പഴോം ? ത്ഫൂ!!"

അപ്പോള്‍ പയ്യന്‍ പറഞ്ഞു

" താങ്കള്‍ സിംഹം ആണെന്ന് എനിക്കറിയാം ഞാന്‍ സര്‍ട്ടിഫിക്കറ്റ് കണ്ടു പക്ഷേ ..... താങ്കള്‍ ഇവിടെ വന്നിരിക്കുന്നത് കുരങ്ങന്‍റെ വിസയിലാണ്. അതുകൊണ്ട് ഇത് തരാനേ നിവൃത്തിയുള്ളൂ !"

മോറല്‍ ഓഫ് ദിസ്‌ സ്റ്റോറി: ഒന്നും നോക്കാതെ കിട്ടുന്ന വിസയില്‍ കയറി ഇവിടെ വന്നിട്ട്, ഞാന്‍ നാട്ടില്‍ അതായിരുന്നു, ഇതായിരുന്നു എന്നൊക്കെ വാചകമടിച്ചിട്ട്‌ ഒരു കാര്യവുമില്ല.
_______________________________________________________________________
നോട്ട്: ഇതെന്നെ ഉദ്ദേശിച്ചാണ്, എന്നെത്തന്നെ ഉദ്ദേശിച്ചാണ്, എന്നെമാത്രം ഉദ്ദേശിച്ചാണ് എന്ന് ആര്‍ക്കെങ്കിലും തോന്നുന്നെങ്കില്‍, അത് സ്വാഭാവികം മാത്രം😉

Sunday, May 3, 2015

അബോര്‍ഷന്‍



23 വയസ്സ് മാത്രം പ്രായമുള്ള വിവാഹിതയായ ഒരു യുവതി ഗൈനക്കോളജിസ്റ്റിന്‍റെ അടുക്കല്‍ വന്നു. അവളുടെ കയ്യില്‍ ഒരു ആണ്‍കുഞ്ഞുമുണ്ട്. വളരെ പ്രയാസപ്പെട്ടുകൊണ്ട് അവള്‍ ഡോക്ടറോട്: ”ദയവുചെയ്ത് എന്നെ സഹായിക്കണം ഡോക്ടര്‍. എന്‍റെ മോന് ഒരു വയസ്സ് തികഞ്ഞിട്ടില്ല. ഞാന്‍ വീണ്ടും ഗര്‍ഭിണിയായിരിക്കുന്നു. എന്‍റെ ഓഫിസ് ജോലിയോടൊപ്പം രണ്ട് ചെറിയ മക്കളെ കൂടി ഒന്നിച്ച് പരിപാലിക്കാന്‍ എനിക്ക് കഴിയില്ല.”

ഡോക്ടര്‍: “ഞാന്‍ എങ്ങിനെ സഹായിക്കണം എന്നാണ് പറയുന്നത്?”

യുവതി: “ഡോക്ടര്‍ ഒന്ന് മനസ്സുവെച്ചാല്‍ ഒരു അബോര്‍ഷന്‍ നടത്തി എന്‍റെ ഗര്‍ഭസ്ഥശിശുവിനെ ....”
വാക്കുകള്‍ പൂര്‍ത്തിയാക്കുന്നതിനുമുമ്പ് ഡോക്ടര്‍ ഇടപെട്ടു. “ഹോ അബോര്‍ഷന്‍ അല്ലെ?” യുവതി തലയാട്ടി. ഡോകടര്‍ അല്‍പസമയം തലതാഴ്ത്തി മൗനമവലംബിച്ചു.
ശേഷം: “ശരി ഒരു അബോര്‍ഷന്‍ നടത്തുകയാണെങ്കില്‍ നിന്‍റെ ജീവന്‍ അപകടത്തിലാകും. അതുമാത്രമല്ല ഭാവിയില്‍ അത് വലിയ ആരോഗ്യപ്രശനങ്ങള്‍ ഉണ്ടാക്കും. പക്ഷെ എന്‍റെ പക്കല്‍ നല്ലൊരു പരിഹാരമുണ്ട്. അത് നിന്‍റെ ജീവനോ ആരോഗ്യത്തിന്നോ ഒരു ഭീഷണിയും ഉണ്ടാക്കില്ല.”

ആകാംഷയോടെ യുവതി: “എന്താണത്?”

ഡോകടര്‍: “ഒരേ സമയത്ത് രണ്ട് കുട്ടികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പ്രയാസമാണെങ്കില്‍ എറ്റവും നല്ല പരിഹാരം. ആദ്യത്തെ കുട്ടിയെ കൊന്നുകളയുക. അതാവുമ്പോള്‍ ഒരു അബോര്‍ഷന്‍റെ വേദനയോ ഭാവിയിലെ ആരോഗ്യ പ്രശ്നങ്ങളോ ഭയപ്പെടേണ്ടതില്ല.ഫലത്തില്‍ ഒരു കുട്ടി മാത്രമേ അവശേഷിക്കൂ”
ഡോക്ടറുടെ പരിഹാരം കേട്ട മാത്രയില്‍ യുവതി കസേരയില്‍ നിന്ന് ചാടി എഴുന്നേറ്റ് ഡോക്ടറോട് ദേഷ്യത്തോടെ ചോദിച്ചു: “എന്‍റെ ഈ മകനെയാണോ താങ്കളുദ്ദേശിക്കുന്നത്? സൂക്ഷിച്ച് സംസാരിക്കണം” മകന്‍റെ നെറുകയില്‍ ഉമ്മവെച്ച് യുവതി തുടര്‍ന്നു: “ഇല്ല! ഒരിക്കലുമില്ല. എന്‍റെ ഈ പൊന്നുമോനെയാണോ നിങ്ങള്‍ കൊല്ലാന്‍ പറയുന്നത്?” വിതുമ്പുന്ന ചുണ്ടുകളോടെ  മകനെയും എടുത്ത് പോകാനൊരുങ്ങിയ യുവതിയെ ഡോക്ടര്‍ പിടിച്ചിരുത്തി.
എന്നിട്ട് ശാന്തയായി പറഞ്ഞു: “ഏറ്റവും ഉചിതമെന്ന് കരുതിയാണ്  ഈ പരിഹാരം ഞാന്‍ നിര്‍ദേശിച്ചത്. കാരണം ലോകത്തെ വെളിച്ചം കാണാത്ത നിന്‍റെ ഗര്‍ഭസ്ഥശിശുവാണെങ്കിലും നീ മുലയൂട്ടുന്ന കുഞ്ഞാണെങ്കിലും കൊല്ലപ്പെടുന്നത് നിന്‍റെ കുഞ്ഞാണ്. ഒരുപക്ഷെ ഗര്‍ഭപാത്രത്തിലെ കുഞ്ഞ് ഒരു മിണ്ടാപ്രാണിയെന്ന നിലയില്‍ അതിനെ   കൊല്ലുന്നതായിരിക്കും കൂടുതല്‍ കുറ്റകരം.” യുവതി ഏറെ നേരം തല താഴ്ത്തിയിരുന്നു. ശേഷം  വിതുമ്പി വിതുമ്പി കണ്ണുകളുയര്‍ത്തി പറഞ്ഞു: “ദൈവമേ സ്വാര്‍ത്ഥയായ എന്നോട് പൊറുക്കുക..” ഡോക്ടറുടെ റൂമില്‍ നിന്നിറങ്ങി യുവതി നേരെ കൌണ്ടറിലേക്ക് നടന്നു. എല്ലാ മാസവും ഡോക്ടറെ കാണാനുള്ള അപ്പോയിമെന്‍റ് വാങ്ങി വീട്ടിലേക്ക് യാത്രയായി.

സുക്കൂർ എന്ന വീരൻ

"ദൽഹി: അജ്ഞാതന്റെ വെടിയേറ്റ് പോലീസ് കോണ്‍സ്റ്റബിൾ മരിച്ചു"

വാർത്ത വായിച്ചിട്ട് സുക്കൂറിന് ദേഷ്യം വന്നു...

"📰ഈ പേപ്പറുകാരെ നമ്പാൻ പറ്റൂല. ഓരോ ദിവസം ഓരോന്നാ പറയാ.!!" സുക്കൂർ ദേഷ്യത്തോടെമേശയിൽ ആഞ്ഞടിച്ചു...

ചായക്കടയിലുള്ളവർ ഞെട്ടി.
"അതെന്താ സുക്കൂർക്കാ ഇങ്ങള് അങ്ങനെ പറഞ്ഞത്. ഇങ്ങളല്ലേ പറഞ്ഞത് മനോരമ പത്രം മാണ്ടാ ചന്ദ്രിക മതീന്ന്. ഇന്നിട്ട്‌ ഇങ്ങളെന്നെ അതിനെ കുറ്റം പറയാ.!" പാത്രം കഴുകുന്ന സുലൈമാൻ അടുക്കളയിൽ നിന്നും വിളിച്ച് പറഞ്ഞു.

സുക്കൂരിന്റെ മുഖം ദേഷ്യം കൊണ്ട് ചുമന്നു.
പേപർ സൂക്ഷിക്കുന്ന അലമാരയിൽ നിന്നും രണ്ടാഴ്ച മുമ്പുള്ള പേപർ എടുത്ത് സുക്കൂർ ആ വാർത്ത അവൻ കേൾക്കാനായ് ഉച്ചത്തിൽ വായിച്ചു.
"അജ്ഞാതന്റെ മൃതദേഹം പൊതുശ്മശാനത്തിൽ സംസ്കരിച്ചു.!!"

എന്നിട്ട് സുക്കൂർ മുന്നിലുള മേശയിൽ തട്ടിക്കൊണ്ടു പറഞ്ഞു... "രണ്ടാഴ്ച മുംബ് അജ്ഞാതാൻ മരിച്ചൂന്നാണ് ഈ പത്രത്തിൽ തന്നെ ഇള്ളത്. പിന്നെ എങ്ങനെയാ അയാള് ഇന്നലെ പോലീസിനെ കൊന്നത്??!!"

എല്ലാവരും അന്തം വിട്ടു. സുക്കൂർ തുടർന്നു...
"ഇന്നലെ കൊന്നത് അജ്ഞാതൻ തന്നെ ആണെങ്കിൽ അന്ന് മരിച്ചത് ആരാണ്??
ആരുടെ മയ്യത്താണ് ഓല് കുയ്ച്ച് മൂട്യേത്??!!"

സുക്കൂർ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തി.!🚶🚶🚶

"ഇഞ്ഞിപ്പൊ അന്ന് മരിച്ചത് അജ്ഞാതൻ ആണെങ്കി, ഇന്നലെ പോലീസിനെ കൊന്നത് ആരാണ്?? എന്തിനാണ് കൊന്നത്???!!"

ഒരു ഗ്ലാസ് വെള്ളം കുടിച്ചിട്ട് അതീവഗൗരവമായി സുക്കൂർ പറഞ്ഞു...
"ഇനിയുള്ള ദിവസങ്ങളിൽ പല ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും വരും.!! കാരണം ബുദ്ധിയില്ലാത്ത ഇങ്ങളെ പറ്റിക്കാൻ ഓല്ക്ക്(പത്രക്കാർക്ക്) പറ്റും. പക്ഷെ.. ബുദ്ധിള്ള ഇന്നെപ്പോലത്തെ കൊറച്ച് ആൾക്കാരെ പറ്റിക്കാൻ പറ്റൂല. ഞങ്ങൾ ഇത് കുത്തിപ്പോക്കും.!!"

സുക്കൂർ നടന്നകന്നു. കണ്ണിൽ നിന്നു മറയും വരെ എല്ലാവരും സുക്കൂരിനെ തന്നെ നോക്കി നിന്നു. ചായ കുടിച്ച് കൊണ്ടിരിക്കുന്ന ഹംസാക്ക ഒരല്പം അഹങ്കാരത്തോടെ പറഞ്ഞു.

"ഓനെപ്പോലത്തെ ആങ്കുട്ട്യോള് ഞമ്മളെ നാട്ടില് ഇണ്ടെങ്കി ഒരു പന്ന്യോൾടേം ഒരു കളീം നടക്കൂല.!"
ബാക്കിയുള്ളവരെല്ലാം ഹംസാക്ക പറഞ്ഞതിനോട് യോജിച്ചു.

സുക്കൂർ... അന്നാട്ടിലെ ജ്വലിക്കുന്ന യുവത്വമാണ്.!
നീതി നിഷേധം എവിടെക്കണ്ടാലും സുക്കൂർ ഇടപെട്ടിരിക്കും.!
ഓരോ നാട്ടിലും ചുരുങ്ങിയത് ഒരു സുക്കൂർ എങ്കിലും വേണം എന്നാണു എന്റെയൊരു ഇത്😂😛

Saturday, May 2, 2015

ശംസുവിന്റെ പ്രണയം!!!

പത്താം ക്ലാസിൽ കൂടെ പഠിച്ച ശംസുവിന് ക്ലാസ്സിലെ പഠിപ്പിസ്റ്റ് കൂടിയായ സാജിദയോട് അടങ്ങാത്ത പ്രണയം!!! അവനവളോട് ഇഷ്ട്ടമാണെന്ന് പല വട്ടം പറഞ്ഞ് നോക്കിയെങ്കിലും അവൾക്കവനെ ഒട്ടും ഇഷ്ട്ടമല്ലെന്ന് മാത്രമല്ല അയ്നും മാണ്ടി വള്ളൊലിപ്പിച്ച് പിന്നാലെ നടന്നാ പെരീല് പറയും എന്നും പറഞ്ഞു കളഞ്ഞു ആ പെമ്പറന്നോള്!! ഇങ്ങനെയൊക്കെ പറഞ്ഞിട്ടും ഞമ്മളെ സംസുണ്ടോ വേറിടുന്നു.... അയ്ന്റെ പേരില് എന്ത് മാത്താംകൂത്ത് ഇണ്ടായാലും ഇച്ച് അന്നെത്തന്നെ മതി എന്നും പറഞ്ഞ് സംസു സാജിദാന്റെ മൂട്ട് തന്നെ... പെങ്കുട്ട്യാളെ ഡീൽ ചെയ്ത് ഒരൈഡിയ ഇല്ലാത്തത് കൊണ്ട് ഞങ്ങക്ക് അവനെ അക്കാര്യത്തില് സഹായിക്കുവാനും കഴിഞ്ഞില്ല . അങ്ങനെ ഒറ്റക്ക് പ്രണയിച്ച് പരാചയപ്പെട്ട സംസു താടിക്ക് കജ്ജും കൊടുത്ത് ഡെസ്ക്കില് കുത്തി വരഞ്ഞ്‌ കിളിയും പാറി ഇരിക്കുന്നത് പതിവ് കാഴ്ച്ചയായി.... കുന്ന് കുലുങ്ങ്യാലും കുഞ്ഞാത്തു കുലുങ്ങൂല എന്ന് പറഞ്ഞ പോലെ സാജിദ വളയുന്നുമില്ല. അവളുടെ സൗന്ദര്യബോധം കൊണ്ടോ സംസൂന്റെ തലവര കൊണ്ടോ എന്നറിയില്ല ഇവന്റെ കണ്ണും മോറും കാണുമ്പളത്തിനു തന്നെ സാജിദാന്റെ മുഖം ഇഞ്ചി തിന്ന കൊരങ്ങിന്റെ പോലെ ആയിട്ടുണ്ടാകും...അവസാനം മോഡല് എക്സാം വന്നപ്പോഴാണ് കുളിച്ച് കുട്ടപ്പനായി ജെല്ലും തേച്ച് ഫ്രീക്ക് ആയി ഓളെ പിന്നാലെ നടന്നതും, പാത്താം വിട്ടാലും കൂടി പുറത്തേക്ക് പോവാതെ അവളെ മാത്രം നോക്കി ഇരുന്നതുമെല്ലാം ....... ആയി എന്ന യാഥാർത്ഥ്യം സംസൂന് മനസ്സിലായത്‌. ന്നാ പിന്നെ ഓക്ക് ഒരു പണി കൊടുക്കാം. എന്ന് വെച്ചു. അങ്ങനെ ക്ലാസ്സിലെ ചോരുമ്മക്കൂടി പൊത്തിപ്പുടിച്ച് കയറിയ സംസു പട്ടികയിലൊക്കെ സംസു +സാജിദ എന്ന് നനച്ച ചോക്കും കൊണ്ട് നെരത്തി എയ്തി. ക്ലാസിലുള്ളവര് മൊത്തം അത് കണ്ട്ചിരിക്കുകയും സാജിദയെ "സംസ്യോ സംസ്യോ" എന്ന് വുളിച്ച് കളിയാക്കാനും തൊടങ്ങി. സങ്കടം കേറിയ സാജിദ കരഞ്ഞ് കലങ്ങിയ കണ്ണുകളോടെ ക്ലാസ് ടീച്ചറോട്ചെന്ന് പരാതി പറഞ്ഞു.ക്ലാസ്സിലേക്ക് വന്ന രമണി ടീച്ചര് ശംസുവിനോട് അത് ഡിലീറ്റ് ചെയ്യാൻ പറഞ്ഞപ്പോ രണ്ടും കൽപ്പിച്ച് സംസു പറഞ്ഞു "ഇഞ്ഞെ ഇങ്ങള് കൊന്നാലും സംസു അത് മാക്കൂല ടീച്ചറെ" ടീച്ചറ് ഒരുപാട് പറഞ്ഞ് നോക്കിയെങ്കിലും സംസു മായിക്കാന് തയ്യറായില്ല .അവസാനം ക്ലാസ്സില് ആര്ക്കാണ് അത് മായിക്കാന് കഴിയുക എന്ന് ടീച്ചറ് മറ്റുള്ള ആണ് കുട്ടികളോട് ചോദിച്ചപ്പോഴാണ് എല്ലാവരും കൂടി ബേക്ക്ത്തെ ബെഞ്ചിലിരിക്കുന്ന സഫീറിനെ ചൂണ്ടിക്കാട്ട്യേത്.അപ്പൊ സഫീറ് പറഞ്ഞു "ടീച്ചറെ ഇന്ക്ക് വെയിക്കൂലാ അത് കൊറേ മോളിലാണ് " ഓട്ടുംപൊറത്ത് വരെ സിമ്പിളായി കയറി അവന്റെ പേര് എഴുതി വെക്കുന്നത് കണ്ട എനിക്ക് ആകെ ഡൌട്ടായി... ഇവന് സംസൂനെ സഹായിക്കുകയാണോ എന്നൊക്കെ ആലോയ്ച്ച് നിക്കുമ്പോ ‍ ബെല്ലടിച്ചതും ടീച്ചറ് വേഗം സ്റ്റാഫ് റൂമിലേക്ക് പോയി .അപ്പൊ ഞാൻ ചോയ്ച്ചു "സഫീറെ അറബിക്ക്ലാസ്ത്തെ വിട്ടത്തിമ്മെ വരെ ഇജ്ജ് അന്റെ പേരെയ്തീറ്റില്ലേ... ? പിന്നെന്താ അനക്ക് ഇത് ?" "ന്നിട്ടെന്തിനാജ്ജ് ടീച്ചറോട് നൊണ പറഞ്ഞത് ..?" ഇട്ത്ത തുണിയൊക്കെ ഒന്ന് മുറുക്കി ഇട്ത്ത് സഫീറ് പറഞ്ഞു ===== "സണ്ടി ഇട്ട്ട്ടില"😂😂😂😂😂

Friday, May 1, 2015

യഥാർത്ഥ സ്നേഹം

കല്യാണം കഴിക്കാൻ പോകുന്ന പെണ്കുട്ടിയുമൊത്ത് ഒരു evening coffee time
ആവി പറക്കുന്ന കോഫിക്കപ്പുകൾക്കി ടയിൽ ദൃഡമാക്കപ്പെടുന്ന
സ്നേഹബന്ധം വെറുതെ മിണ്ടിയും പറഞ്ഞുമിരിക്കുന്നതിനിടയിൽ,
ഇടയ്ക്കെപ്പോഴോ അവളൊന്നു മുഖം കഴുകാൻ പോയി
അപ്പോൾ അവളുടെ മൊബൈലിൽ ഒരു മെസ്സേജ് വന്നു;
ഒരു whats app message വെറുതെയൊരു കൌതുകത്തിന്
അതൊന്നെടുത്തു നോക്കി...സുഹൃത്തിന്റെ മെസ്സേജ് ആണ്:
is he there with you??
എന്തോ, അതിലൊരു സൂചന ഉളളതു പോലെ തോന്നി എനിക്ക്
Chat history മുഴുവൻ ഒന്നു പരതി ആ വരികള്ക്കിടയിലൂടെ
കണ്ണോടിയപ്പോൾ, ഹൃദയം വല്ലാതെയങ്ങ് നുറുങ്ങിപ്പോയി...
എന്നോട് ഇടയ്ക്കെപ്പോഴൊക്കെയോ, ലജ്ജയോടെ കൈമാറിയ
വാക്കുകളും വികാരങ്ങളും ഒരു മറവുമില്ലാതെ നിറഞ്ഞു കിടക്കുന്നു..
ആദ്യത്തെയാളിൻറെ മെസ്സേജ്കൾക്ക് ശേഷം അടുത്തതിലേക്കു പോയി..
വാക്കുകളും....വഴിഞ്ഞൊഴുകുന്ന സ്നേഹവുമൊക്കെ ഒന്നുതന്നെ....
വ്യക്തികള്ക്കു മാത്രമായിരുന്നു മാറ്റം.ചാറ്റുകൾ ഒന്നൊന്നായി തിരഞ്ഞു
കൊണ്ടിരിക്കവേ, അവൾതിരികെയെത്തി..അവളുടെ മുഖഭാവങ്ങൾ മാറിമറിയുന്നത് ഒറ്റ നോട്ടത്തിലെനിക്കു മനസ്സിലായി..
"ഏട്ടാ, ആ മൊബൈൽ ഒന്ന്തരുമോ...അത്യാവശ്യമായി ഒരു കാൾ
ചെയ്യാൻ"
ഒരു നോട്ടം മാത്രമായിരുന്നു എൻറെ മറുപടി...
തെറ്റുകൾ കണ്ടുപിടിക്കപ്പെട്ട ഒരുകുറ്റവാളിയായി, തലകുനിച്ച് അവൾ
എൻറെ മുന്നിലിരുന്നു ഈയൊരു നിമിഷം വരെ, മനസ്സിൽ
നിറഞ്ഞു നിന്നിരുന്നത് ഭാവിയെ കുറിച്ചുളള സ്വപ്നങ്ങളായിരുന്നു...
താലി കെട്ടിയിരുന്നില്ലെങ്കിൽ പോലും, അവളെൻറെ ഭാര്യ
തന്നെയായിരുന്നു...
അതുപോലെ തന്നെയാണ്തി രിച്ചുംഎന്നാണ് കരുതിയിരുന്നത്...
പക്ഷേ, നിർലോഭം ലഭിച്ചുകൊണ്ടിരുന്ന സ്നേഹം,
പലരുമായും പങ്കിട്ടതിന്റെ ബാക്കി മാത്രമാണെന്ന് തിരിച്ചറിഞ്ഞത്
ഇപ്പോൾ മാത്രമാണ്..
`നിന്നെ ഞാൻ പ്രണയിക്കുന്നു´ എന്ന്മ ധുരമൂറുന്ന വാക്കുകളിൽ അവളെന്നോട്
പറഞ്ഞപ്പോഴെല്ലാം അതിൻറെയർത്ഥം,`നിന്നെയും ഞാൻ പ്രണയിക്കുന്നു´
എന്നായിരുന്നു എന്നു ഞാൻതിരിച്ചറിഞ്ഞതേയില്ല...

ഒരുപാടു പേരെ ഒരുമിച്ചു കൊണ്ടു നടക്കൽ അവളെപ്പോലെ ഒരാൾക്ക്
ബുദ്ധിമുട്ടേറിയ ഒരു കാര്യമേ ആയിരുന്നില്ല വാട്ട്സ് അപ്പ് എന്ന നൂതന സങ്കേതം ബുദ്ധിപരമായി കൈകാര്യം ചെയ്യാൻ കഴിയുന്ന ആർക്കും
ഇതിനുമപ്പുറംനിഷ്പ്രയാസം സാധിക്കും...

മുഖം കുനിച്ചിരുന്ന അവളിലേക്ക്ഞാനൊരു ചോദ്യമെറിഞ്ഞു...പറയൂ...നിനക്കു പറയാനുളളതെല്ലാം പറയ്....
ഞാനെന്തു പറയാൻ....തെറ്റുപറ്റിപ്പോയി...ഇതൊരു വലിയ
തെറ്റാണെന്നൊന്നും ഇതുവരെ അറിയില്ലായിരുന്നു...കൂടെപ്പഠിക്കുന്ന പലരും ഇതുപോലൊക്കെ തന്നെയാ...അതെനിക്ക് മറ്റൊരു വലിയ
തിരിച്ചറിവായിരുന്നു....`കൂടെയുളളവരും ഇതുപോലെ..´
ഒരാൾക്ക് മാത്രമായി പകർന്നുനൽകേണ്ട സ്നേഹംപലർക്കായി
പകുത്തു നൽകുന്നത് ഒരു തെറ്റേ അല്ലാതായി മാറുന്ന കാലം...
ശരീരം വെറുമൊരു മാംസത്തുണ്ട്മാ ത്രമായി മാറിക്കഴിഞ്ഞ കാലം...
ഉളളിൽ ഉറഞ്ഞു കൂടുന്നത്സ്നേഹമാണെങ്കിൽ, അത് ആയുഷ്ക്കാലം നിലനിൽക്കും;
പ്രണയമോ, കൊത്തി വലിക്കുന്ന നൊമ്പരമോ ഒക്കെയായി...
പകരമെത്തുന്നത് കാമമാണെങ്കിൽ അതിൻറെയായുസ്സ് നിമിഷങ്ങൾ
മാത്രമാണ്...
എന്നിട്ടും, ഈ തലമുറയ്ക്ക് കാമം മതി...
ഒരു മരത്തിൽ നിന്ന് മറ്റൊന്നിലേക്കു ചാടിക്കളിക്കുന്ന ഒരു കുരങ്ങിനെ
പെട്ടെന്നെനിക്കോർമ്മ വന്നു...
ഒന്നിൽ നിന്നു മറ്റൊന്നിലേക്ക്...അവിടെ നിന്ന് അടുത്തതിലേക്ക്.,..
അങ്ങനെയങ്ങനെ....

"അവന്മാരോടോന്നും ഉളളതു പോലെയല്ല, എട്ടനോടാണ് എനിക്ക്
യഥാർത്ഥ സ്നേഹം" എന്ന അവളുടെ വാക്കുകൾ കേട്ട് ഞാൻ ഞെട്ടിപ്പോയി..
`യഥാർത്ഥ സ്നേഹം´ആ വാക്കിൻറെ അർത്ഥമാണ് ഞാനപ്പോൾ ഓർത്തത്..
സ്വയമങ്ങു ദഹിച്ചില്ലാതായി പോകുന്നത് പോലെ തോന്നി എനിക്ക്...
വെറുമൊരു കോമാളിയായി മാറിയത് പോലെ ...കഥയറിയാതെ ആട്ടമാടുന്ന
ഇനിയുമേറെ കോമാളി ജന്മങ്ങൾ എനിക്ക് ചുറ്റുമുണ്ടെന്ന് സങ്കടത്തോടെ
ഞാൻ അപ്പോൾ ഓർത്തുപോയി നെഞ്ചിനുളളിൽ എന്തോ വന്നു കുരുങ്ങി
നിൽക്കുന്നത് പോലെ ഒരു തോന്നൽ.
കണ്ണുകൾ വല്ലാതെ നിറഞ്ഞത്പോലെ ...
പക്ഷെ അതു തുളളികളായി പൊഴിയുന്നില്ല...
സ്വബോധം അൽപ്പമൊന്നു വീണ്ടു കിട്ടിയപ്പോൾ, ശാന്തമായി
അവളോടൽപ്പം സംസാരിക്കാനാണെനിക്ക്
തോന്നിയത്...

സൗഹൃദം സ്ഥാപിച്ച് ഒപ്പം കൂടുന്ന എല്ലാ കൂട്ടുകാരന്മാർക്കുംഒരേ
മുഖമായിരിക്കും...വാക്കുകളും ചിരികളും പോലും
ഒന്നുതന്നെയാകും തണുപ്പു മൂടിയ രാത്രികളിൽ
ശരീരോഷ്മാവു കൂട്ടുന്നൊരു ഓർമ്മയ്ക്കപ്പുറമുളള സൌഹൃദമൊന്നും
അവർക്കവളോടുണ്ടാവില്ല..
കൈമാറ്റപ്പെടുന്ന വികാരങ്ങൾക്കും മീതേ കെണികൾ പലവിധമാണ്..
വിരൽത്തുമ്പു കൊണ്ടൊന്നു തൊട്ടാൽ നിമിഷാർതഥങ്ങൾക്കുളളിൽ
അടുത്തയാളിൻറെ മൊബൈലിലേക്ക് പറന്നെത്തുന്ന ചിത്രങ്ങൾക്ക്
അതിരുകളില്ല. നിരന്തരമായ പ്രലോഭനങ്ങളിൽ പെട്ട് സ്വയം അനാവൃതയാക്കപ്പെടുമ്പോൾ തുറന്നിടുന്നത് പലപ്പോഴും
നരകത്തിലേക്കുളള വഴി തന്നെയാണ്..
കൂട്ടുകാരുടെ മുന്നിൽ കേമനാകാൻ
ആദ്യമാ ചിത്രമൊന്നു കാണിച്ചു
കൊടുക്കും.,
പിന്നെ , മറ്റാർക്കും പങ്കുവെക്കില്ലെന്ന ഉറപ്പിന്മേൽ കൈമാറ്റം ചെയ്യും...
ആ ഒരൊറ്റ പ്രവർത്തി മതി,ലോകത്തൊരിടത്തും പോയൊളിക്കാൻ പോലും
പറ്റാത്തത്ര അരക്ഷിതയായി ഒരുപെണ്കുട്ടി മാറാൻ.കടുത്ത അപമാനങ്ങൾ സഹിച്ചു മാത്രമേ തുടർന്ന് ജീവിക്കാൻ സാധിക്കൂ..
അതിലും ഭേദം മരണം തന്നെയെന്ന
തീരുമാനത്തിലാകും ഒടുവിൽ
എത്തിച്ചേരുക..
മനസ്സിൽ തോന്നിയ
ചിന്തകളെല്ലാം യാന്ത്രികമായി
ഞാനങ്ങനെ പറഞ്ഞുകൊണ്ടേയിരുന്നു...
ഏട്ടൻ പറഞ്ഞതൊക്കെ
ശെരിയാ...പ്രലോഭനങ്ങൾ
ഏറെയുണ്ടായിരുന്നു...
ഇപ്പോഴെങ്കിലും ഈ വാക്കുകൾ
കേട്ടില്ലായിരുന്നുവെങ്കിൽ
ഞാനും ആ കെണിയിൽ വീണു
പോകുമായിരുന്നു...
എൻറെ തെറ്റുകളൊക്കെ തിരുത്തി
ഏട്ടനോടൊപ്പം ജീവിക്കാൻ
ഒരവസരം കൂടെ വേണമെനിക്ക്....
എന്തു മറുപടി നൽകണമെന്ന് സത്യമായും
എനിക്കറിയില്ലായിരുന്നു...
ഒരു നിമിഷത്തെ ആലോചനയ്ക്ക്
ശേഷം ഞാൻ തുടർന്നു:
നീ ചെയ്ത തെറ്റുകളെല്ലാം
എനിക്കൊരു പക്ഷേ പൊറുക്കാൻ
കഴിഞ്ഞേക്കും...
പക്ഷേ, അതു മറക്കാൻ...
ഇനിയൊരിക്കലും എനിക്കു
കഴിയുമെന്നു തോന്നുന്നില്ല...
ഇനി നീ എൻറെ ഭാര്യയായാൽ...എന്നോട് എത്ര തന്നെ സത്യാന്ധത
പുലർത്തിയാലും,
അവിശ്വാസത്തിൻറെ ഒരു കരിനിഴൽ
നമുക്കിടയിൽ ഉണ്ടാകും...
പുതിയൊരു ജീവിതത്തിനു വേണ്ടി
ശ്രമിക്കുകയാണ് ഇനി നീ
ചെയ്യേണ്ടത്...
കഴിഞ്ഞു പോയ ജീവിതത്തിലെ
തെറ്റുകളൊന്നും അവിടെയുണ്ടാകാൻ
പാടില്ല..
വീട്ടുകാർ.കണ്ടെത്തുന്ന ഒരാളെ സ്വീകരിച്ച്,അയാളെ ഹൃദയം തുറന്നു
സ്നേഹിച്ച്,തുടർന്ന് ജീവിക്കണം നീ...
"നമുക്ക് ഇവിടെ വെച്ചു പിരിയാം"
എന്നൊരർത്ഥം ആ വാക്കുകൾക്കിടയിൽ ഒളിഞ്ഞിരിപ്പുണ്ട് എന്നു
മനസ്സിലക്കിയതിനാലാവണം, അവളുടെ മിഴികൾ നിറഞ്ഞിരുന്നു..
മറുത്തൊരു വാക്കും അവളെന്നോട്പറഞ്ഞില്ല...
തിരിച്ചുളള യാത്രയിലുംഞങ്ങൾ
പരസ്പരം ഒന്നും മിണ്ടിയില്ല ...
എനിക്കവളോടുളളത് വെറുപ്പല്ല,
എല്ലാമറിഞ്ഞ ശേഷവുംവറ്റാതെ
നിൽക്കുന്ന സ്നേഹമാണെന്ന്
അപ്പോൾ ഞാൻ തിരിച്ചറിഞ്ഞു..
എങ്കിലും അതൊന്നും അവളോട് ഞാൻ
പറയാൻ പോയില്ല
എൻറെയും അവളുടെയും തുടർന്നുളള നല്ല
ജീവിതത്തിന് അതു പറയാതിരിക്കുന്ന
താണ് നല്ലതെന്ന് എനിക്കു തോന്നി..
യാത്രയുടെ ഒടുവിൽ അവൾക്കു മുന്നിൽ
രണ്ടു വഴികളാണ് തെളിഞ്ഞു വന്നത്...
ഒരു വഴി നിറയേ, ഒരേമുഖവുംചിരിയും ചിന്തകളുമായി ഒരു
പറ്റം കുടില ജന്മങ്ങൾ മാടി
വിളിക്കുന്നു...
മറുവഴിയിൽ...സ്നേഹത്തിൻറെ
കരുതലുമായി കാത്തു നിൽക്കുന്ന
അച്ഛൻ, അമ്മ...ഭാവിയിൽ
കൈപിടിച്ച് ഒപ്പം നടക്കാൻപോകുന്ന ഭർത്താവ്...
പിന്നെ, അവളുടെ ദൃഷ്ടി പതിയാത്തൊരിടത്ത് അവളെ
നോക്കിക്കാണാൻ കൊതിക്കുന്ന ഈ
ഞാനും...
ഇതിൽ ഏതു വഴിയാകും അവൾ
തിരഞ്ഞെടുക്കുക...
അറിയില്ല...
അതു തെളിയിക്കേണ്ടത്, ഇനിയുളള
അവളുടെ ജീവിതത്തിലൂടെ
തന്നെയാണ്...
അതുവരെ ഞാനും കാത്തിരിക്കാം.

മേസിരി ബാബു

കക്കൂസിന്റെ സ്ലാവ് വാര്‍ക്കുകയായിരുന്നു പുളിക്കൽ ബാബു, ആള് കേമന്‍ ആണ് , ബാബു ചെയ്ത എല്ലാം അബദ്ധമാണ് ...... !!

കക്കൂസ് കുഴിയുടെ അതെ അളവില്‍ പുള്ളിക്കാരന്‍ സ്ലാവ് വാര്‍ത്തു ...
വീട്ടുക്കാരും പണിക്കാരും എല്ലാം കൂടെ സ്ലാവ് താങ്ങിപ്പിടിച്ച് കക്കൂസിന്റെ കുഴിയുടെ മുകളില്‍ കൊണ്ട് വെച്ചു ..
സ്ലാവ് കുഴിയുടെ അതെ വലുപ്പം ആയോണ്ട് "പട്ടോ" എന്ന് കുഴിയില്‍ വീണു ..
അപ്പോള്‍ വിയര്‍പ്പ് എല്ലാം തുടച്ച് കളഞ്ഞു പറ്റിയ അബദ്ധ മുഖത്ത് കാണിക്കാതെ     ബാബു  ഒരു  ഡയലോഗ് അടിച്ചു .
.
.
അങ്ങനെ അടീലെ സ്ലാവ് ആയി ഇനി മുകളിലെ സ്ലാവ് കൂടെ വാര്‍ക്കണം,