Friday, May 1, 2015

യഥാർത്ഥ സ്നേഹം

കല്യാണം കഴിക്കാൻ പോകുന്ന പെണ്കുട്ടിയുമൊത്ത് ഒരു evening coffee time
ആവി പറക്കുന്ന കോഫിക്കപ്പുകൾക്കി ടയിൽ ദൃഡമാക്കപ്പെടുന്ന
സ്നേഹബന്ധം വെറുതെ മിണ്ടിയും പറഞ്ഞുമിരിക്കുന്നതിനിടയിൽ,
ഇടയ്ക്കെപ്പോഴോ അവളൊന്നു മുഖം കഴുകാൻ പോയി
അപ്പോൾ അവളുടെ മൊബൈലിൽ ഒരു മെസ്സേജ് വന്നു;
ഒരു whats app message വെറുതെയൊരു കൌതുകത്തിന്
അതൊന്നെടുത്തു നോക്കി...സുഹൃത്തിന്റെ മെസ്സേജ് ആണ്:
is he there with you??
എന്തോ, അതിലൊരു സൂചന ഉളളതു പോലെ തോന്നി എനിക്ക്
Chat history മുഴുവൻ ഒന്നു പരതി ആ വരികള്ക്കിടയിലൂടെ
കണ്ണോടിയപ്പോൾ, ഹൃദയം വല്ലാതെയങ്ങ് നുറുങ്ങിപ്പോയി...
എന്നോട് ഇടയ്ക്കെപ്പോഴൊക്കെയോ, ലജ്ജയോടെ കൈമാറിയ
വാക്കുകളും വികാരങ്ങളും ഒരു മറവുമില്ലാതെ നിറഞ്ഞു കിടക്കുന്നു..
ആദ്യത്തെയാളിൻറെ മെസ്സേജ്കൾക്ക് ശേഷം അടുത്തതിലേക്കു പോയി..
വാക്കുകളും....വഴിഞ്ഞൊഴുകുന്ന സ്നേഹവുമൊക്കെ ഒന്നുതന്നെ....
വ്യക്തികള്ക്കു മാത്രമായിരുന്നു മാറ്റം.ചാറ്റുകൾ ഒന്നൊന്നായി തിരഞ്ഞു
കൊണ്ടിരിക്കവേ, അവൾതിരികെയെത്തി..അവളുടെ മുഖഭാവങ്ങൾ മാറിമറിയുന്നത് ഒറ്റ നോട്ടത്തിലെനിക്കു മനസ്സിലായി..
"ഏട്ടാ, ആ മൊബൈൽ ഒന്ന്തരുമോ...അത്യാവശ്യമായി ഒരു കാൾ
ചെയ്യാൻ"
ഒരു നോട്ടം മാത്രമായിരുന്നു എൻറെ മറുപടി...
തെറ്റുകൾ കണ്ടുപിടിക്കപ്പെട്ട ഒരുകുറ്റവാളിയായി, തലകുനിച്ച് അവൾ
എൻറെ മുന്നിലിരുന്നു ഈയൊരു നിമിഷം വരെ, മനസ്സിൽ
നിറഞ്ഞു നിന്നിരുന്നത് ഭാവിയെ കുറിച്ചുളള സ്വപ്നങ്ങളായിരുന്നു...
താലി കെട്ടിയിരുന്നില്ലെങ്കിൽ പോലും, അവളെൻറെ ഭാര്യ
തന്നെയായിരുന്നു...
അതുപോലെ തന്നെയാണ്തി രിച്ചുംഎന്നാണ് കരുതിയിരുന്നത്...
പക്ഷേ, നിർലോഭം ലഭിച്ചുകൊണ്ടിരുന്ന സ്നേഹം,
പലരുമായും പങ്കിട്ടതിന്റെ ബാക്കി മാത്രമാണെന്ന് തിരിച്ചറിഞ്ഞത്
ഇപ്പോൾ മാത്രമാണ്..
`നിന്നെ ഞാൻ പ്രണയിക്കുന്നു´ എന്ന്മ ധുരമൂറുന്ന വാക്കുകളിൽ അവളെന്നോട്
പറഞ്ഞപ്പോഴെല്ലാം അതിൻറെയർത്ഥം,`നിന്നെയും ഞാൻ പ്രണയിക്കുന്നു´
എന്നായിരുന്നു എന്നു ഞാൻതിരിച്ചറിഞ്ഞതേയില്ല...

ഒരുപാടു പേരെ ഒരുമിച്ചു കൊണ്ടു നടക്കൽ അവളെപ്പോലെ ഒരാൾക്ക്
ബുദ്ധിമുട്ടേറിയ ഒരു കാര്യമേ ആയിരുന്നില്ല വാട്ട്സ് അപ്പ് എന്ന നൂതന സങ്കേതം ബുദ്ധിപരമായി കൈകാര്യം ചെയ്യാൻ കഴിയുന്ന ആർക്കും
ഇതിനുമപ്പുറംനിഷ്പ്രയാസം സാധിക്കും...

മുഖം കുനിച്ചിരുന്ന അവളിലേക്ക്ഞാനൊരു ചോദ്യമെറിഞ്ഞു...പറയൂ...നിനക്കു പറയാനുളളതെല്ലാം പറയ്....
ഞാനെന്തു പറയാൻ....തെറ്റുപറ്റിപ്പോയി...ഇതൊരു വലിയ
തെറ്റാണെന്നൊന്നും ഇതുവരെ അറിയില്ലായിരുന്നു...കൂടെപ്പഠിക്കുന്ന പലരും ഇതുപോലൊക്കെ തന്നെയാ...അതെനിക്ക് മറ്റൊരു വലിയ
തിരിച്ചറിവായിരുന്നു....`കൂടെയുളളവരും ഇതുപോലെ..´
ഒരാൾക്ക് മാത്രമായി പകർന്നുനൽകേണ്ട സ്നേഹംപലർക്കായി
പകുത്തു നൽകുന്നത് ഒരു തെറ്റേ അല്ലാതായി മാറുന്ന കാലം...
ശരീരം വെറുമൊരു മാംസത്തുണ്ട്മാ ത്രമായി മാറിക്കഴിഞ്ഞ കാലം...
ഉളളിൽ ഉറഞ്ഞു കൂടുന്നത്സ്നേഹമാണെങ്കിൽ, അത് ആയുഷ്ക്കാലം നിലനിൽക്കും;
പ്രണയമോ, കൊത്തി വലിക്കുന്ന നൊമ്പരമോ ഒക്കെയായി...
പകരമെത്തുന്നത് കാമമാണെങ്കിൽ അതിൻറെയായുസ്സ് നിമിഷങ്ങൾ
മാത്രമാണ്...
എന്നിട്ടും, ഈ തലമുറയ്ക്ക് കാമം മതി...
ഒരു മരത്തിൽ നിന്ന് മറ്റൊന്നിലേക്കു ചാടിക്കളിക്കുന്ന ഒരു കുരങ്ങിനെ
പെട്ടെന്നെനിക്കോർമ്മ വന്നു...
ഒന്നിൽ നിന്നു മറ്റൊന്നിലേക്ക്...അവിടെ നിന്ന് അടുത്തതിലേക്ക്.,..
അങ്ങനെയങ്ങനെ....

"അവന്മാരോടോന്നും ഉളളതു പോലെയല്ല, എട്ടനോടാണ് എനിക്ക്
യഥാർത്ഥ സ്നേഹം" എന്ന അവളുടെ വാക്കുകൾ കേട്ട് ഞാൻ ഞെട്ടിപ്പോയി..
`യഥാർത്ഥ സ്നേഹം´ആ വാക്കിൻറെ അർത്ഥമാണ് ഞാനപ്പോൾ ഓർത്തത്..
സ്വയമങ്ങു ദഹിച്ചില്ലാതായി പോകുന്നത് പോലെ തോന്നി എനിക്ക്...
വെറുമൊരു കോമാളിയായി മാറിയത് പോലെ ...കഥയറിയാതെ ആട്ടമാടുന്ന
ഇനിയുമേറെ കോമാളി ജന്മങ്ങൾ എനിക്ക് ചുറ്റുമുണ്ടെന്ന് സങ്കടത്തോടെ
ഞാൻ അപ്പോൾ ഓർത്തുപോയി നെഞ്ചിനുളളിൽ എന്തോ വന്നു കുരുങ്ങി
നിൽക്കുന്നത് പോലെ ഒരു തോന്നൽ.
കണ്ണുകൾ വല്ലാതെ നിറഞ്ഞത്പോലെ ...
പക്ഷെ അതു തുളളികളായി പൊഴിയുന്നില്ല...
സ്വബോധം അൽപ്പമൊന്നു വീണ്ടു കിട്ടിയപ്പോൾ, ശാന്തമായി
അവളോടൽപ്പം സംസാരിക്കാനാണെനിക്ക്
തോന്നിയത്...

സൗഹൃദം സ്ഥാപിച്ച് ഒപ്പം കൂടുന്ന എല്ലാ കൂട്ടുകാരന്മാർക്കുംഒരേ
മുഖമായിരിക്കും...വാക്കുകളും ചിരികളും പോലും
ഒന്നുതന്നെയാകും തണുപ്പു മൂടിയ രാത്രികളിൽ
ശരീരോഷ്മാവു കൂട്ടുന്നൊരു ഓർമ്മയ്ക്കപ്പുറമുളള സൌഹൃദമൊന്നും
അവർക്കവളോടുണ്ടാവില്ല..
കൈമാറ്റപ്പെടുന്ന വികാരങ്ങൾക്കും മീതേ കെണികൾ പലവിധമാണ്..
വിരൽത്തുമ്പു കൊണ്ടൊന്നു തൊട്ടാൽ നിമിഷാർതഥങ്ങൾക്കുളളിൽ
അടുത്തയാളിൻറെ മൊബൈലിലേക്ക് പറന്നെത്തുന്ന ചിത്രങ്ങൾക്ക്
അതിരുകളില്ല. നിരന്തരമായ പ്രലോഭനങ്ങളിൽ പെട്ട് സ്വയം അനാവൃതയാക്കപ്പെടുമ്പോൾ തുറന്നിടുന്നത് പലപ്പോഴും
നരകത്തിലേക്കുളള വഴി തന്നെയാണ്..
കൂട്ടുകാരുടെ മുന്നിൽ കേമനാകാൻ
ആദ്യമാ ചിത്രമൊന്നു കാണിച്ചു
കൊടുക്കും.,
പിന്നെ , മറ്റാർക്കും പങ്കുവെക്കില്ലെന്ന ഉറപ്പിന്മേൽ കൈമാറ്റം ചെയ്യും...
ആ ഒരൊറ്റ പ്രവർത്തി മതി,ലോകത്തൊരിടത്തും പോയൊളിക്കാൻ പോലും
പറ്റാത്തത്ര അരക്ഷിതയായി ഒരുപെണ്കുട്ടി മാറാൻ.കടുത്ത അപമാനങ്ങൾ സഹിച്ചു മാത്രമേ തുടർന്ന് ജീവിക്കാൻ സാധിക്കൂ..
അതിലും ഭേദം മരണം തന്നെയെന്ന
തീരുമാനത്തിലാകും ഒടുവിൽ
എത്തിച്ചേരുക..
മനസ്സിൽ തോന്നിയ
ചിന്തകളെല്ലാം യാന്ത്രികമായി
ഞാനങ്ങനെ പറഞ്ഞുകൊണ്ടേയിരുന്നു...
ഏട്ടൻ പറഞ്ഞതൊക്കെ
ശെരിയാ...പ്രലോഭനങ്ങൾ
ഏറെയുണ്ടായിരുന്നു...
ഇപ്പോഴെങ്കിലും ഈ വാക്കുകൾ
കേട്ടില്ലായിരുന്നുവെങ്കിൽ
ഞാനും ആ കെണിയിൽ വീണു
പോകുമായിരുന്നു...
എൻറെ തെറ്റുകളൊക്കെ തിരുത്തി
ഏട്ടനോടൊപ്പം ജീവിക്കാൻ
ഒരവസരം കൂടെ വേണമെനിക്ക്....
എന്തു മറുപടി നൽകണമെന്ന് സത്യമായും
എനിക്കറിയില്ലായിരുന്നു...
ഒരു നിമിഷത്തെ ആലോചനയ്ക്ക്
ശേഷം ഞാൻ തുടർന്നു:
നീ ചെയ്ത തെറ്റുകളെല്ലാം
എനിക്കൊരു പക്ഷേ പൊറുക്കാൻ
കഴിഞ്ഞേക്കും...
പക്ഷേ, അതു മറക്കാൻ...
ഇനിയൊരിക്കലും എനിക്കു
കഴിയുമെന്നു തോന്നുന്നില്ല...
ഇനി നീ എൻറെ ഭാര്യയായാൽ...എന്നോട് എത്ര തന്നെ സത്യാന്ധത
പുലർത്തിയാലും,
അവിശ്വാസത്തിൻറെ ഒരു കരിനിഴൽ
നമുക്കിടയിൽ ഉണ്ടാകും...
പുതിയൊരു ജീവിതത്തിനു വേണ്ടി
ശ്രമിക്കുകയാണ് ഇനി നീ
ചെയ്യേണ്ടത്...
കഴിഞ്ഞു പോയ ജീവിതത്തിലെ
തെറ്റുകളൊന്നും അവിടെയുണ്ടാകാൻ
പാടില്ല..
വീട്ടുകാർ.കണ്ടെത്തുന്ന ഒരാളെ സ്വീകരിച്ച്,അയാളെ ഹൃദയം തുറന്നു
സ്നേഹിച്ച്,തുടർന്ന് ജീവിക്കണം നീ...
"നമുക്ക് ഇവിടെ വെച്ചു പിരിയാം"
എന്നൊരർത്ഥം ആ വാക്കുകൾക്കിടയിൽ ഒളിഞ്ഞിരിപ്പുണ്ട് എന്നു
മനസ്സിലക്കിയതിനാലാവണം, അവളുടെ മിഴികൾ നിറഞ്ഞിരുന്നു..
മറുത്തൊരു വാക്കും അവളെന്നോട്പറഞ്ഞില്ല...
തിരിച്ചുളള യാത്രയിലുംഞങ്ങൾ
പരസ്പരം ഒന്നും മിണ്ടിയില്ല ...
എനിക്കവളോടുളളത് വെറുപ്പല്ല,
എല്ലാമറിഞ്ഞ ശേഷവുംവറ്റാതെ
നിൽക്കുന്ന സ്നേഹമാണെന്ന്
അപ്പോൾ ഞാൻ തിരിച്ചറിഞ്ഞു..
എങ്കിലും അതൊന്നും അവളോട് ഞാൻ
പറയാൻ പോയില്ല
എൻറെയും അവളുടെയും തുടർന്നുളള നല്ല
ജീവിതത്തിന് അതു പറയാതിരിക്കുന്ന
താണ് നല്ലതെന്ന് എനിക്കു തോന്നി..
യാത്രയുടെ ഒടുവിൽ അവൾക്കു മുന്നിൽ
രണ്ടു വഴികളാണ് തെളിഞ്ഞു വന്നത്...
ഒരു വഴി നിറയേ, ഒരേമുഖവുംചിരിയും ചിന്തകളുമായി ഒരു
പറ്റം കുടില ജന്മങ്ങൾ മാടി
വിളിക്കുന്നു...
മറുവഴിയിൽ...സ്നേഹത്തിൻറെ
കരുതലുമായി കാത്തു നിൽക്കുന്ന
അച്ഛൻ, അമ്മ...ഭാവിയിൽ
കൈപിടിച്ച് ഒപ്പം നടക്കാൻപോകുന്ന ഭർത്താവ്...
പിന്നെ, അവളുടെ ദൃഷ്ടി പതിയാത്തൊരിടത്ത് അവളെ
നോക്കിക്കാണാൻ കൊതിക്കുന്ന ഈ
ഞാനും...
ഇതിൽ ഏതു വഴിയാകും അവൾ
തിരഞ്ഞെടുക്കുക...
അറിയില്ല...
അതു തെളിയിക്കേണ്ടത്, ഇനിയുളള
അവളുടെ ജീവിതത്തിലൂടെ
തന്നെയാണ്...
അതുവരെ ഞാനും കാത്തിരിക്കാം.

No comments:

Post a Comment